- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ രംഗത്ത് അച്ഛന്റെ പേര് തിരിച്ചടിയായി; അറിയപ്പെടാൻ ഇഷ്ടം കല്യാണിക്കുട്ടിയമ്മയുടെ മകളെന്ന്; നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുമെന്നാണ് ശുഭപ്രതീക്ഷ; ജ്യേഷ്ഠൻ കെ മുരളീധരനോട് രാഷ്ട്രീയ സഹായങ്ങൾ ആവശ്യപ്പെടാറില്ല; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ നിലപാട് വ്യക്തമാക്കി പത്മജ വേണുഗോപാൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ നല്ല പ്രതിക്ഷയുണ്ടെന്ന് പത്മജവേണുഗോപാൽ. മറുനാടന്മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യമുണ്ട്. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും.എല്ലവാരും പ്രതീക്ഷിക്കുന്നത് നല്ലതാണല്ലോ.. ഞാനും പ്രതീക്ഷിക്കുന്നത് നല്ലത് തന്നെയെന്നും പത്മജ പറയുന്നു.അങ്ങിനെ മത്സരിക്കുവാണെങ്കിൽ അത് തൃശ്ശൂർ മാത്രമാകും. കാരണം തന്നെ അറിയുന്ന തനിക്ക് അറിയുന്നവർ ഉള്ള മണ്ഡലം അതാണ്.കഴിഞ്ഞതവണ മത്സരിച്ചപ്പോൾ എല്ലാരും പറഞ്ഞത് ജയിച്ചാൽ ഞാൻ മണ്ഡലത്തിൽ ഉണ്ടാവില്ല എന്നാണ്.പക്ഷെ തോറ്റിട്ടും ഞാൻ അവിടെ നിന്നു.കാരണം എനിക്കത് തിരുത്തണമായിരുന്നു.അത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി.
നിലവിലെ എംഎൽഎയെക്കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ ഒരു വർഷമായി കഴിഞ്ഞ ഒരു വർഷമായി സുനിൽകുമാർ മണ്ഡലത്തിൽ ഇല്ല എന്നറിയാമെന്നും അതിൽ ജനങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ നല്ല പരിഭവം ഉണ്ടെന്നും അത് തനിക്ക് വ്യക്തിപരമായി അറിയാമെന്നും പത്മജ പറയുന്നു.
രണ്ടു തവണയും താൻ തോറ്റത് എൽഡിഎഫ് തരംഗമുണ്ടായപ്പോഴാണ്.അതുകൊണ്ട് തന്നെ പരാജയം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല.തനിക്ക് വീഴ്ച്ച പറ്റിയത് ശരിയായ സമയം തെരഞ്ഞെടുക്കുന്നതിലായിരുന്നു.ഇന്ന് താൻ അതൊക്കെ പരിഹരിച്ചു.ഇന്ന് ഞാൻ തൃശ്ശൂരുകാരുടെ പത്മജേച്ചിയാണ് ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും തെരഞ്ഞെടുപ്പ് പരാജയം ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വിശദീകരിച്ചു
അച്ഛനെക്കുറിച്ചുള്ള ഓർമ്മകളുടെ സഞ്ചാരം കൂടിയായിരുന്നു അഭിമുഖം.ഒരോ ചോദ്യത്തിനും മറുപടി ആരംഭിച്ചതോ അവസാനിച്ചതോ കെ കരുണാകരനുമായി ബന്ധപ്പെടുത്തിതന്നെയാണ്. അച്ഛൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോ ഞാൻ പോയില്ല.കാരണം കോൺഗ്രസ്സിനെപ്പറ്റി ഞങ്ങളെ പഠിപ്പിച്ചത് അച്ഛനാണ്.അതുകൊണ്ട് തന്നെ കോൺഗ്രസ്സ് ഒഴിവാക്കുക എന്നൊരു കാര്യം തനിക്ക് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. അതുകൊണ്ട് ഒന്നിലുമില്ലാതെ മാറി നിന്നു. അത് പക്ഷെ തന്റെ കരിയറിൽ വലിയൊരു ഇടവേളയുണ്ടാക്കി.
രണ്ട് തെരഞ്ഞെടുപ്പിലും തന്റെ പരാജയത്തിന് ഒരു കാരണം അച്ഛന്റെ പേരാണെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. കാരണം അച്ഛന്റെ പേരിൽ ഞങ്ങളെയൊക്കെ സെലിബ്രിറ്റികളായാണ് ജനങ്ങൾ കണ്ടിരുന്നത്.കരുണാകരന്റെ മകളായതിൽ ഇപ്പോൾ എനിക്ക് ഭയവുമുണ്ട്്. ആ പേര് കൊണ്ട് എവിടെയങ്കിലും വച്ച് തട്ട് കിട്ടുമോ എന്ന് ഞാൻ ഭയക്കുന്നുണ്ട്.ഇന്ന് ഞാൻ തൃശ്ശുരുകാരുടെ പത്മേച്ചിയാണ്. അ വിലാസം ഞാൻ അഞ്ചുവർഷത്തെ ഇടപെടൽ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.
അച്ഛൻ ഒരിക്കലും രാഷ്ട്രീയത്തിൽ എന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതൊക്കെ വ്യക്തിപരമായി വിടുകയായിരുന്നു. അപകടത്തെത്തുടർന്ന് അമ്മപോയതോടെയാണ് അച്ഛൻ ആകെ തളർന്നത്. പിന്നീട് മരണം എന്നൊരു ഒറ്റ ചിന്തമാത്രമായിരുന്നു അച്ഛനും. അതുകൊണ്ടാണ് അച്ഛൻ രൂപം കൊടുത്ത പാർട്ടി എങ്ങുമെത്താതെ പോയത്. അല്ലാത്തപക്ഷം ആ പാർട്ടിയെ അച്ഛൻ വേറെ തലത്തിലേക്ക് എത്തിച്ചേനെ.പുതിയ പാർട്ടി രൂപീകരണം വേണ്ടായിരുന്നു എന്നതോന്നൽ വരെ പിൽക്കാലത്ത് അച്ഛന് ഉണ്ടായി.
അച്ഛന് സ്ഥിരമായി ചില രീതികൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു വിവാദങ്ങൾക്ക് വഴി വെച്ച അ പെട്ടി. അതിൽ ഗുരുവായുരെ തീർത്ഥം, കളഭം, ഒരു രുദ്രാക്ഷം, ഒരു ജോഡി വസ്ത്രം ഇതായിരുന്നു ഉണ്ടാവുക.അല്ലാതെ മറ്റൊന്നും അതിലില്ല. അ പെട്ടി ഇന്നും നിധിപോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.അതുപോലെ രസകാരമായ ഒരു അനുഭവം പത്മവിശദീകരിച്ചത്
കരുണാകരന്റെ പത്രവായനയെക്കുറിച്ചായിരുന്നു.ദിവസവും എല്ലാ പത്രവും വായിക്കും. ആദ്യം വായിക്കുക ദേശാഭിമാനിയാണ്. അതിനെക്കുറിച്ച് ഒരിക്കൽ താൻ ചോദിച്ചപ്പോൾ മോശം ആദ്യം വായിച്ച് പിന്നീട് നല്ലത് വായിക്കുമ്പോൾ അതാണ് മനസിന് ആശ്വാസം എന്നതായിരുന്നു അച്ഛന്റെ പ്രതികരണമെന്ന് പത്മജ ഓർത്തെടുത്തു.
നവാബ് രാജേന്ദ്രന്റെ വിഷയവും അതേ രീതിയാണ് അച്ഛൻ എടുത്തത്.ഇന്നാണെങ്കിൽ താൻ പോയി ചോദിച്ചേനെ എന്താ പ്രശ്നം എന്ന്.പക്ഷെ ഇനി അത് നടപ്പില്ലലോയെന്നും പത്മജ പറയുന്നു. തനിക്ക് എല്ലാവരെയും പണം കൊടുത്ത് സഹായിക്കാനാവില്ല. അപ്പോൾ തന്റെ പേരുകൊണ്ട് ആരേലും പണം ഉണ്ടാക്കി ജീവിക്കുന്നെങ്കിൽ ജീവിച്ചോട്ടെ എന്നതായിരുന്നു അച്ഛന്റെ നിലപാട് എന്നും പത്മജ ഓർത്തെടുത്തു.
അച്ഛൻ തനിക്ക് നൽകിയ ഉപദേശം രാഷ്ട്രീയം ഒരിക്കലും ജീവിത്തിൽ കലർത്തരുത് എന്നതായിരുന്നു.അത് തന്നെയാണ് ഇ നിമിഷം വരെ ഞങ്ങൾ പ്രാവർത്തികമാക്കിയതെന്നും പത്മജ അച്ഛന്റെ ഓർമ്മകളെക്കുറിച്ച് പറഞ്ഞു. പക്ഷെ താൻ എപ്പോഴും പറയുന്നത് താൻ കരുണാകരന്റെ മോൾ ആണെന്നല്ല മറിച്ച് കല്യാണിക്കുട്ടിയുടെ മകൾ ആണെന്നാണ്.അങ്ങിനെ സാധാരണക്കരായിട്ടാണ് അമ്മ തങ്ങളെ വളർത്തിയതെന്നും അവർ അനുബന്ധമായി വിശദീകരിച്ചു.
ചേട്ടൻ പി മുരളീധരനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണം ഇങ്ങനെ; ചേട്ടൻ അനിയത്തി ബന്ധം ഞങ്ങൾക്കിടയിൽ ദൃഡമാണ്.പക്ഷെ രാഷ്ട്രീയത്തിൽ അതില്ല..ഞങ്ങൾ രണ്ടും രണ്ട് വ്യത്യസ്ത നിലപാടുള്ള വ്യക്തികാളാണ്.രാഷ്ട്രീയപരമായ സഹായങ്ങൾ ഞങ്ങൾ പരസ്പരം ആവശ്യപ്പെടാറില്ലെന്നും പത്മജ വ്യക്തമാക്കി
അച്ഛനൊക്കെ ചെയ്തത് വിഢിത്തമാണ് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.ഒരു ആരോപണം വന്നപ്പോൾ രാജിവച്ച് പിന്മാറിയത്.മാത്രമ്മല്ല ഇന്നത്തെ ജനങ്ങൾ ഒരുപാട് മാറിപ്പോയി എല്ലാവിവാദങ്ങളൊന്നും അവരെ ബാധിക്കുന്നില്ല.ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കൊക്കെ എന്തും ചെയ്യാമെന്ന് സ്ഥിതിയാണ്. പക്ഷെ പണ്ട് അതല്ല സ്ഥിതി അ്ച്ഛന്റെയും പിണറായി വിജയന്റെയും ഭരണത്തെ താരതമ്യം ചെയ്ത്കൊണ്ട് അവർ വ്യക്തമാക്കി.
കുടുംബപരമായി ഭർത്താവ് ഡോ വേണുഗോപാൽ നല്ല രാഷ്ട്രീയ നിരീക്ഷകനാണ്.പക്ഷെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല.മക്കൾ രണ്ടുപേരും രാഷ്ട്രീയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും അവർ പറഞ്ഞവസാനിപ്പിച്ചു.
മറുനാടന് ഡെസ്ക്