- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി പ്രവേശന വിഷയത്തിൽ ദിവസവും നിലപാട് മാറ്റുന്ന പത്മകുമാറിനെ നിലക്ക് നിർത്തിയാൽ തീരും ശബരിമലയിലെ പകുതി പ്രശ്നങ്ങൾ; ഭഗവാന്റെ ആചാരങ്ങൾ തെറ്റിക്കാൻ കോടതിയിൽ സാക്ഷ്യം പറഞ്ഞ ശേഷം എന്തിനുവേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഓരിയിടുന്നത്? എംഎൽഎ ആയപ്പോൾ ദൃഢപ്രതിജ്ഞ ചെയ്ത ഈ മാന്യൻ ദൈവനാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്തത് തന്നെ എന്തൊരു ആഭാസമാണ്
വെള്ളാപ്പള്ളി നടേശൻ എന്ന എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയുടെ അത്രയധികം മതിപ്പുള്ള വ്യക്തിയല്ല ഞാൻ. മഹത്തായ ശ്രീനാരായണ ഗുരു പ്രസ്ഥാനത്തെ വർഗീയതയുടെ വിഷം കലർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ തന്നെയാണ് എസ്എൻഡിപിയുടെ പ്രാഥമിക അംഗത്വമുള്ള വ്യക്തി എന്ന നിലയിൽ എന്നെ ആശങ്കപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും. എന്നാൽ ആർക്കും ഇഷ്ടാനുസരണം തട്ടാവുന്ന ഒരു വോട്ട് ബാങ്ക് മാത്രമായി തീർന്ന ഈഴവ സമൂഹത്തെ സമുദ്ധരിപ്പിക്കുകയും ആ സമൂഹത്തിനെ വിലപേശൽ ശക്തിയുണ്ടാക്കി കൊടുക്കുകയും ചെയ്ത ധീരനായ നേതാവ് എന്ന നിലയിൽ അദ്ദേഹത്തോടെനിക്ക് ആദരവും ബഹുമാനവും ഉണ്ട് താനും. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാട് ഏതൊരു അയ്യപ്പ ഭക്തനെപ്പോലെ എന്നെയും ആശങ്കപ്പെടുത്താതിരുന്നില്ല. എങ്കിലും ആ പത്രസമ്മേളനം കണ്ടിരുന്നപ്പോൾ ഏറെ ശ്രദ്ധേയമായ ഒരു വാക്ക് മനസിൽ പതിയുകയുണ്ടായി. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് നിലപാടുമില്ല നിലവാരവുമില്ലാത്ത വ്യക്തിയെന്നാണ്. വെള്ളാപ്പള്ളിയുടെ ആ പ്രസ്താവന ഓരോ ദിവസം ചെല്
വെള്ളാപ്പള്ളി നടേശൻ എന്ന എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറിയുടെ അത്രയധികം മതിപ്പുള്ള വ്യക്തിയല്ല ഞാൻ. മഹത്തായ ശ്രീനാരായണ ഗുരു പ്രസ്ഥാനത്തെ വർഗീയതയുടെ വിഷം കലർത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ തന്നെയാണ് എസ്എൻഡിപിയുടെ പ്രാഥമിക അംഗത്വമുള്ള വ്യക്തി എന്ന നിലയിൽ എന്നെ ആശങ്കപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും. എന്നാൽ ആർക്കും ഇഷ്ടാനുസരണം തട്ടാവുന്ന ഒരു വോട്ട് ബാങ്ക് മാത്രമായി തീർന്ന ഈഴവ സമൂഹത്തെ സമുദ്ധരിപ്പിക്കുകയും ആ സമൂഹത്തിനെ വിലപേശൽ ശക്തിയുണ്ടാക്കി കൊടുക്കുകയും ചെയ്ത ധീരനായ നേതാവ് എന്ന നിലയിൽ അദ്ദേഹത്തോടെനിക്ക് ആദരവും ബഹുമാനവും ഉണ്ട് താനും. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാട് ഏതൊരു അയ്യപ്പ ഭക്തനെപ്പോലെ എന്നെയും ആശങ്കപ്പെടുത്താതിരുന്നില്ല. എങ്കിലും ആ പത്രസമ്മേളനം കണ്ടിരുന്നപ്പോൾ ഏറെ ശ്രദ്ധേയമായ ഒരു വാക്ക് മനസിൽ പതിയുകയുണ്ടായി. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് നിലപാടുമില്ല നിലവാരവുമില്ലാത്ത വ്യക്തിയെന്നാണ്.
വെള്ളാപ്പള്ളിയുടെ ആ പ്രസ്താവന ഓരോ ദിവസം ചെല്ലും തോറും അക്ഷരാർത്ഥത്തിൽ ശരിയായി വരികയാണ്. അയ്യപ്പ ഭക്തന്മാരുടെ വികാരം കണക്കിലെടുത്ത് നമ്മളീ വിഷയത്തെ പരിഗണിക്കുമ്പോൾ ഈ വിഷയത്തിലെ യാതൊരു നിലപാടും നിലവാരവുമില്ലാത്ത നേതാവായി അദ്ദേഹം മാറുന്ന കാഴ്‌ച്ച നാം കണ്ടു വരുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭക്തർ തോറ്റത് ദേവസ്വം ബോർഡിന്റെ തലതിരിഞ്ഞ നിലപാടുകൊണ്ടായിരുന്നു എന്ന് വ്യക്തമാണ്. അയ്യപ്പന്റെ സംരക്ഷകരാകേണ്ട ദേവസ്വം ബോർഡ് നിർഭാഗ്യവശാൽ ശബരിമലയിലെ ആചാരങ്ങൾ തെറ്റിച്ചുകൊണ്ട് യുവതികൾക്ക് പ്രവേശിക്കാം എന്ന് സത്യവാങ് മൂലം കൊടുത്തത് മാത്രമായിരുന്നു ഈ കേസിൽ സുപ്രീം കോടതി ആ ഒരു നിലപാടിലേക്ക് എത്തുന്നതിന്റെ പ്രധാനപ്പെട്ട കാരണം. അത്തരമൊരു നിലപാടെടുത്ത ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിൽ അയ്യപ്പ ഭക്തരോടുള്ള ആദ്യത്തെ തെറ്റ് പത്മകുമാർ ചെയ്യുകയായിരുന്നു.
എന്നാൽ അത് ഭക്തർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ഈ വിഷയത്തെ കുറിച്ചുള്ള ആദ്യ പ്രതികരണം എന്ന നിലയിൽ യാതൊരു ആത്മാർത്ഥതയുമില്ലാതെ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. എന്റെ കുടുംബത്തിലും ഭക്ത സ്ത്രീകളുണ്ട് അവരാരും ശബരിമലയിൽ പോകവുകയില്ല എന്ന് ധീരം പ്രഖ്യാപിക്കുകയും വേണ്ടി വന്നാൽ റിവ്യു ഹർജി കൊടുക്കുകയും ചെയ്യും എന്ന് പറയുകയുമൊക്കെ ചെയ്താണ് അയ്യപ്പ ഭക്തരുടെ ആശയും ആവേശവുമായി ഒരു നിമിഷമെങ്കിലും പത്മകുമാർ മാറിയത്. ഇതേ പത്മകുമാർ പ്രസിഡന്റായിരിക്കുന്ന ദേവസ്വം ബോർഡായിരുന്നു ഈ വിധിക്ക് കാരണക്കാരൻ എന്നോർത്ത് വേണം ഈ ആവേശത്തെ കാണാൻ. എങ്കിലും ആ നിലപാട് തിരുത്തിയല്ലോ എന്ന് ഭക്തന്മാർ ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അദ്ദേഹത്തെ വിളിപ്പിച്ചതും ശാസിച്ചതും. ഒറ്റ രാത്രികൊണ്ട് നിലപാട് മാറ്റുകയും റിവ്യു ഹർജി കൊടുക്കുന്ന വിഷയം ഇല്ല എന്ന് പ്രഖ്യാപിക്കുകയും സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ നിലപാട് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
തൊട്ടു പിന്നാലെ വിവാദം കത്തി പടരുകയും എൻഎസ്എസിനെ പോലെയുള്ള കരുത്തുറ്റ സംഘടനകൾ തെരുവിലിറങ്ങുകയും ചെയ്യുമ്പോൾ അദ്ദേഹം വീണ്ടും മലക്കം മറിയുന്ന കാഴ്‌ച്ച കണ്ടു. ഒട്ടേറെ തവണ അങ്ങോട്ടും ഇങ്ങോട്ടും ചാടി എന്താണ് തന്റെ അഭിപ്രായമെന്ന് ആർക്കും പിടികിട്ടാത്ത ഒരു സാഹചര്യമാണ് പത്മകുമാർ ഉണ്ടാക്കിയത്. പിന്നീട് സർക്കാരിന്റെ നിലപാട് ഇതാണ് എന്നും ദേവസ്വം ബോർഡ് റിവ്യു ഹർജി നൽകുകയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഡിവൈഎഫ്‌ഐ വനിതാ നേതാവായ കണ്ണൂരുകാരി രേഷ്മ എന്ന ഭക്ത മാലയിട്ട് നോമ്പെടുത്ത് ശബരിമലയിലേക്ക് പോകുന്നു എന്ന വാർത്ത ചാനലുകൾ ബ്രേക്ക് ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് അവർ യഥാർത്ഥ ഭക്തയാണെങ്കിൽ ഒരു കാരണവശാലും ശബരിമലയിൽ പോവുകയില്ല എന്നാണ്. അതിനർത്ഥം ശബരിമലയിലെ ആചാരങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഒരു ഭക്തയും വരികയില്ല എന്നു തന്നെയാണ്.