ബോളിവുഡിൽ തരംഗമായി മാറിയിരിക്കുകയാണ് പാഡ്മാൻ ചലഞ്ച്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ പാഡ്മാൻ ചലഞ്ചുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആർത്തവം ഒരിക്കലും നാണക്കേടല്ല, ഞാനിതാ ചലഞ്ചു ചെയ്യുന്നു എന്ന വാക്കുകളോടെ അക്ഷയ്കുമാർ വെല്ലുവിളിച്ചിരിക്കുന്നത് വിരാട് കോഹ്ലിയേയും ദീപിക പദുക്കോണിനേയും ആലിയ ഭട്ടിനേയുമാണ്.

ആർത്തവ ശുചിത്വത്തെക്കുറിച്ചു വലിയ വിപ്ലവം സൃഷ്ടിച്ച് അരുണാചലം മുരുഗാനന്ദന്റെ കഥ പറയുന്ന പാഡ്മാൻ ചിത്രത്തിനു വേണ്ടിയുള്ള പാഡ്മാൻ ചലഞ്ച് ശ്രദ്ധേയമാകുന്നു. നിരവധി താരങ്ങൾ ഈ ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്.

സിനിമയെ സപ്പോർട്ട് ചെയ്തു പാഡുമായി അമീർ ഖാനും രംഗത്ത് എത്തി. സാനിറ്ററി പാഡ് പിടിച്ചു കൊണ്ടു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത അമീർഖാൻ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരേയാണു വെല്ലുവിളിച്ചിരിക്കുന്നത്.