- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവത് പ്രദർശിപ്പിച്ചു; ബോളിവുഡ് താരം അജയ് ഗേവഗണിന്റെ ഉത്തർ പ്രദേശിലെ തിയറ്ററിന് നേരെ കർണി സേനയുടെ ആക്രണം
ലക്‌നൗ: വിവാദങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ പത്മാവദിനെ കർണിസേന വളഞ്ഞിട്ടാക്രമിക്കുന്നു. സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത് പ്രദർശിപ്പിച്ചതിന് ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ തീയേറ്റർ കർണി സേന തല്ലി തകർത്തു. അഡ്വാൻസ് ബുക്കിംഗിന് വേണ്ടി തിയറ്റർ തുറന്ന സമയത്താണ് ഉത്തർപ്രദേശിലെ തീയേറ്ററിന് നേരെ പ്രതിഷേധക്കാർ എത്തി ആക്രമണം നടത്തിയത്. കർണി സേനയുടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ടിക്കറ്റ് കൗണ്ടർ അടിച്ച് തകർക്കുകയായിരുന്നു. ചിത്രം പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ രാജ്യ വ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് താരത്തിന്റെ തീയേറ്ററിന് നേരെയുള്ള ആക്രമണവും. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്ററുടമകളെ കാണണമെന്ന് കർണിസേനക്കാർ ഭീഷണി മുഴക്കിയെന്ന് തിയേറ്റർ മാനേജർ പറഞ്ഞു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ അജയ് ദേവ്ഗൺ തയ്യാറായില്ല. ഈയിടെയാണ് അജയ് ഉത്തർപ്രദേശിൽ നാല് തിയേറ്ററുകൾ തുടങ്ങിയത്.
ലക്‌നൗ: വിവാദങ്ങൾക്കൊടുവിൽ തിയറ്ററിലെത്തിയ പത്മാവദിനെ കർണിസേന വളഞ്ഞിട്ടാക്രമിക്കുന്നു. സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത് പ്രദർശിപ്പിച്ചതിന് ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ തീയേറ്റർ കർണി സേന തല്ലി തകർത്തു.
അഡ്വാൻസ് ബുക്കിംഗിന് വേണ്ടി തിയറ്റർ തുറന്ന സമയത്താണ് ഉത്തർപ്രദേശിലെ തീയേറ്ററിന് നേരെ പ്രതിഷേധക്കാർ എത്തി ആക്രമണം നടത്തിയത്. കർണി സേനയുടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ടിക്കറ്റ് കൗണ്ടർ അടിച്ച് തകർക്കുകയായിരുന്നു.
ചിത്രം പ്രദർശിപ്പിച്ച തീയേറ്ററിന് നേരെ രാജ്യ വ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് താരത്തിന്റെ തീയേറ്ററിന് നേരെയുള്ള ആക്രമണവും. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്ററുടമകളെ കാണണമെന്ന് കർണിസേനക്കാർ ഭീഷണി മുഴക്കിയെന്ന് തിയേറ്റർ മാനേജർ പറഞ്ഞു.
എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ അജയ് ദേവ്ഗൺ തയ്യാറായില്ല. ഈയിടെയാണ് അജയ് ഉത്തർപ്രദേശിൽ നാല് തിയേറ്ററുകൾ തുടങ്ങിയത്.