- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് ഇപ്പോൾ ചമ്മൽ മാറുന്നില്ല; വിവാദമായ രംഗങ്ങൾ ഒന്നുമില്ലാത്ത സിനിമ കണ്ടതോടെ എന്തിന് വേണ്ടിയായിരുന്നു കലാപമെന്നറിയാതെ കർണിസേനക്കാർ പോലും
സഞ്ജയ് ബൻസാലിയുടെ വിവാദ സിനിമ പത്മാവതി ഇന്നലെ കടുത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ റിലീസ് ചെയ്തു. പലരും പറഞ്ഞ് പരത്തിയത് പോലെ വിവാദരംഗങ്ങളൊന്നും സിനിമയിൽ ഇല്ലായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ പത്മാവതിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് ഇപ്പോൾ ചമ്മൽ മാറുന്നില്ല. വിവാദമായ രംഗങ്ങൾ ഒന്നുമില്ലാത്ത സിനിമ കണ്ടതോടെ എന്തിന് വേണ്ടിയായിരുന്നു കലാപമെന്നറിയാതെ കർണിസേനക്കാർ പോലും പകച്ച് നിൽക്കുകയാണ്. സിനിമയെച്ചൊല്ലി ഇത്ര മാത്രം വിവാദമുയരാൻ എന്താണ് കാരണമെന്നറിയാൻ രാജ്യമാകമാനം സിനിമാപ്രേമികൾ തിയേറ്ററുകളിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. സിനിമക്ക് നല്ല കലക്ഷനുണ്ടെന്നാണ് തുടക്കത്തിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിവാദ രംഗങ്ങളുണ്ടെന്ന് ആരോപിച്ച് നിരവധി രജ്പുത് ഗ്രൂപ്പുകളും മറ്റ് നിരവധി ഹിന്ദു സംഘനടകളും മാസങ്ങൾക്ക് മുമ്പെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രൗഢമായ ചരിത്രത്തെ വളച്ചൊടിച്ചുവെന്നും വീര റാളി പത്മാവതിയെ അപമാനിച്ചുവെന്നുമായിരുന്നു ഇവർ സിനിമക്കെതിരെ ആരോപ
സഞ്ജയ് ബൻസാലിയുടെ വിവാദ സിനിമ പത്മാവതി ഇന്നലെ കടുത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ റിലീസ് ചെയ്തു. പലരും പറഞ്ഞ് പരത്തിയത് പോലെ വിവാദരംഗങ്ങളൊന്നും സിനിമയിൽ ഇല്ലായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ പത്മാവതിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് ഇപ്പോൾ ചമ്മൽ മാറുന്നില്ല. വിവാദമായ രംഗങ്ങൾ ഒന്നുമില്ലാത്ത സിനിമ കണ്ടതോടെ എന്തിന് വേണ്ടിയായിരുന്നു കലാപമെന്നറിയാതെ കർണിസേനക്കാർ പോലും പകച്ച് നിൽക്കുകയാണ്. സിനിമയെച്ചൊല്ലി ഇത്ര മാത്രം വിവാദമുയരാൻ എന്താണ് കാരണമെന്നറിയാൻ രാജ്യമാകമാനം സിനിമാപ്രേമികൾ തിയേറ്ററുകളിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.
സിനിമക്ക് നല്ല കലക്ഷനുണ്ടെന്നാണ് തുടക്കത്തിലുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിവാദ രംഗങ്ങളുണ്ടെന്ന് ആരോപിച്ച് നിരവധി രജ്പുത് ഗ്രൂപ്പുകളും മറ്റ് നിരവധി ഹിന്ദു സംഘനടകളും മാസങ്ങൾക്ക് മുമ്പെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രൗഢമായ ചരിത്രത്തെ വളച്ചൊടിച്ചുവെന്നും വീര റാളി പത്മാവതിയെ അപമാനിച്ചുവെന്നുമായിരുന്നു ഇവർ സിനിമക്കെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നത്. ഇന്നലെ രാവിലെ 9 മണിക്ക് ഡൽഹിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച് തിയേറ്ററുകൾ 60 ശതമാനം മുതൽ 70 ശതമാനം വരെ നിറഞ്ഞ് കവിഞ്ഞിരുന്നു. മുംബൈയില് 40 ശതമാനം മുതൽ 45 ശതമാനം വരെയായിരുന്നു തിയേറ്ററുകൾ നിറഞ്ഞിരുന്നത്.
ഇന്നലെ ഉച്ചയ്ക്കും രാത്രിയിലുമുള്ള ഷോകൾക്ക് കൂടുതൽ ആളുകളെത്തിയിരുന്നു. സിനിമ കണ്ട നിരവധി പേർ ഇതിന്റെ പേരിൽ കഴിഞ്ഞ കുറേ ആഴ്ചകളിലുണ്ടായ അക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുഗ്രാമിൽ ആക്രമികൾ സ്‌കൂൾ ബസ് ആക്രമിച്ചിരുന്നു. വെസ്റ്റ് ഡൽഹിയിലെ സത്യം സിനിപ്ലക്സ് പോലുള്ള സിനിമാഹാളുകളിൽ മുൻനിരയിൽ യൂണിഫോമണിഞ്ഞ സുരക്ഷാ ഭടന്മാർ അണിനിരന്നിരുന്നു. ഹാളിൽ സുരക്ഷക്കായി ബൗൺസറുകളും സ്ഥാപിച്ചിരുന്നു. 16ാം നൂറ്റാണ്ടിലെ കവിയായിരുന്ന മാലി മുഹമ്മദ് ജയാസിയുടെ കൃതിയെ ആസ്പദമാക്കിയാണ് ബൻസാലി തന്റെ 150 കോടി രൂപ ചെലവ് വരുന്ന സിനിമ പൂർത്തിയാക്കിയിരിക്കുന്നത്.
ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികാ കഥാപാത്രമായ പത്മാവതിയെ അവതരിപ്പിച്ചിരിക്കുന്നത്. മഹാ റവാൽ രതൻ സിംഗിനെ ഷാഹിദ് കപൂറും അലാവുദ്ധീൻ ഖിൽജിയായി റൺവീർ സിംഗും വേഷമിട്ടിരിക്കുന്നു. ബൻസാലി ഈ ചിത്രത്തിന് വേണ്ടി നല്ല പ്രയത്നമാണെടുത്തിരിക്കുന്നതെന്നും ഇതിലൂടെ തങ്ങളുടെ സംസ്‌കാരത്തെ മഹത്വവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് മുംബൈ സിനിപ്ലക്സിൽ നിന്നും ചിത്രം കണ്ട പേര് വെളിപ്പെടുത്താത്ത രജപുത്ര വംശജർ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ തങ്ങളുടെ സംസ്‌കാരത്തെയോ പത്മാവതിയെയോ അപമാനിക്കുന്നതൊന്നുമില്ലെന്നും അവർ വിശദീകരിക്കുന്നു.
എന്നാൽ ചിത്രത്തിൽ പത്മാവതിയെ അല്ല അപമാനിച്ചിരിക്കുന്നതെന്നും മറിച്ച് അലാവുദ്ധീൻ ഖിൽജിയെ ആണ് കളങ്കപ്പെടുത്തിയിരിക്കുന്നതെന്നും ആരോപിച്ച് നിരവധി ചരിത്രകാരന്മാർ രംഗത്തെത്തിയിട്ടുമുണ്ട്. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ഖിൽജി ക്രൂരനായിരുന്നില്ലെന്നാണ് അവർ ആരോപിക്കുന്നത്.ദേഷ്യം സ്ഫുരിക്കുന്ന കണ്ണുകളും വടുക്കളുള്ള മുഖവും മസിലുകളുള്ള ശരീരവും വളരെ പരുക്കനുമായിട്ടാണ്
റൺവീർ ഈ ചിത്രത്തിൽ ഖിൽജിയായെത്തുന്നത്. കഴുതപ്പുലിയെ പോലെയുള്ള ശബ്ദത്തിലാണ് സുൽത്താൻ ഈ ചിത്രത്തിൽ ചിരിക്കുന്നതെന്നും ചില ചരിത്രകാരന്മാർ എടുത്ത് കാട്ടുന്നു. ഇതിലൂടെ ഖിൽജിയെയാണ് ബൻസാലി അപമാനിച്ചിരിക്കുന്നതെന്നും അവർ പറയുന്നു.