ദിവസങ്ങൾ കൊണ്ട് കോടികൾ ലാഭം കൊയ്ത് സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് പടയോട്ടം തുടരുന്നു. ബോക്സോഫീസ് ഹിറ്റായി നിറഞ്ഞോടുന്ന പത്മാവത് ജനുവരി 25 നാണ് റിലാസായത്. ഏറെ വിവാദങ്ങൾക്കു ശേഷം തിയേറ്ററുകളിൽ എത്തിയ സിനിമ 11 ദിവസം കൊണ്ട് 212.50 കോടി കടന്നു.

രൺബീർ, ദീപിക പദുക്കോൺ എന്നിവർ അസാമാന്യ അഭിനയം കാഴ്‌ച്ച വയ്ക്കുന്ന ചിത്രം രണ്ടാഴ്‌ച്ച കൊണ്ട് പ്രതാക്ഷിച്ചചതിലും അധികം പ്രേക്ഷക പ്രോത്സാഹനമാണ് കാഴ്‌ച്ച വച്ചിരിക്കുന്നത്. രണ്ടാമത്തെ ശനിയാഴ്‌ച്ച 16 കോടിയും ഞായറാഴ്‌ച്ച 20 കോടിയുമാണ് ചിത്രം നേടിയത്. ഏറെ പ്രതിഷേധങ്ങൾ പത്മാവതി എന്ന പേരിനും ചിത്രത്തിലെ ദീപികയുടെ 'ഗോമാാർ' എന്ന പാട്ടിനെതിരെയും ഉയർന്നിരുന്നു.

വിമർശനങ്ങൾക്കൊടുവിൽ പത്മാവതി എന്ന പേര് പത്മാവത് എന്നാക്കുകയായിരുന്നു. 200 കോടി കടന്ന ചിത്രം അടുത്ത വെള്ളിയാഴ്‌ച്ച മുതൽ അക്ഷയ് കുമാറിന്റെ പട്മാൻ, സിദ്ധാർദ് മൽഹോത്രയുടെ അയ്യാരെ എന്നീ ചിത്രങ്ങളോടൊപ്പമാകും മത്സരിക്കുക.