- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്മാവത് കേരളത്തിലും പ്രദർശിപ്പിക്കരുത്'; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്ന് കർണി സേന കേരള ഘടകം
തൃശൂർ: ബോളിവുഡ് ചിത്രമായ പത്മാവതിനെതിരെ ഉത്തരേന്ത്യയിൽ ഇനിയും പ്രതിഷേധങ്ങൾ അടങ്ങിയിട്ടില്ല. ഹരിയാനയിൽ അടക്കം പലയിടത്തും തീയറ്ററുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കയാണ്. കേരളത്തിൽ യാതൊരു വിധ പ്രതിഷേധങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ, കേരളത്തിലും സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യമായി കർണിസേന രംഗത്തെത്തിയിരിക്കയാണിപ്പോൾ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുമെന്ന് കർണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാൽ സിങ് റാണാവത്ത് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കർണിസേനാ നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും ആവശ്യം നേരിട്ട് അറിയി്ക്കുമെന്നും ജഗദീഷ്പാൽ വ്യക്തമാക്കി. അതേ സമയം പത്മാവത് സിനിമ സംവിധാനം ചെയ്ത സഞ്ജയ് ലീലാ ബൻസാലിയുടെ അമ്മയെ കുറിച്ച് തങ്ങൾ സിനിമയെടുക്കുമെന്ന് കർണിസേന വ്യക്തമാക്കിയിരുന്നു. കർണിസേനാ തലവൻ ലോകേന്ദ്ര സിങ് കൽവിയാണ് സിനിമയെടുക്കുന്ന കാര്യം പുറത്ത് വിട്ടത്. തങ്ങൾ അമ്മയ്ക്ക് തുല്യം കണക്കാക്കുന്ന പത്മാവതിയെ അപമാനിക്കുകയാണ് സഞ്ജയ് ലീലാ ബൻസാലി ചെയ്തതെന്നും എന്നാൽ തങ്ങൾ എടുക്കുന്ന
തൃശൂർ: ബോളിവുഡ് ചിത്രമായ പത്മാവതിനെതിരെ ഉത്തരേന്ത്യയിൽ ഇനിയും പ്രതിഷേധങ്ങൾ അടങ്ങിയിട്ടില്ല. ഹരിയാനയിൽ അടക്കം പലയിടത്തും തീയറ്ററുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കയാണ്. കേരളത്തിൽ യാതൊരു വിധ പ്രതിഷേധങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ, കേരളത്തിലും സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യമായി കർണിസേന രംഗത്തെത്തിയിരിക്കയാണിപ്പോൾ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുമെന്ന് കർണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാൽ സിങ് റാണാവത്ത് പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ കർണിസേനാ നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും ആവശ്യം നേരിട്ട് അറിയി്ക്കുമെന്നും ജഗദീഷ്പാൽ വ്യക്തമാക്കി. അതേ സമയം പത്മാവത് സിനിമ സംവിധാനം ചെയ്ത സഞ്ജയ് ലീലാ ബൻസാലിയുടെ അമ്മയെ കുറിച്ച് തങ്ങൾ സിനിമയെടുക്കുമെന്ന് കർണിസേന വ്യക്തമാക്കിയിരുന്നു. കർണിസേനാ തലവൻ ലോകേന്ദ്ര സിങ് കൽവിയാണ് സിനിമയെടുക്കുന്ന കാര്യം പുറത്ത് വിട്ടത്. തങ്ങൾ അമ്മയ്ക്ക് തുല്യം കണക്കാക്കുന്ന പത്മാവതിയെ അപമാനിക്കുകയാണ് സഞ്ജയ് ലീലാ ബൻസാലി ചെയ്തതെന്നും എന്നാൽ തങ്ങൾ എടുക്കുന്ന സിനിമയിലൂടെ ബൻസാലിക്ക് അഭിമാനം മാത്രമാണ് ഉണ്ടാവുകയെന്നും കൽവി പറഞ്ഞത്.
മുമ്പ് ചിത്രത്തിൽ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരിൽ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയർത്തി കർണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദർശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാൻ അനുമതി ലഭിച്ചത്. സെൻസർ ബോർഡ് നിർദ്ദേശങ്ങളനുസരിച്ച് ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കിയത്
ചിത്രത്തിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലഭാഗത്തും പ്രതിഷേധം ശ്ക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കർണാടകയിലും അക്രമണം നടന്നിരുന്നു.