- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പത്മാവത് ഇന്ന് തിയറ്ററുകളിലേക്ക്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ തുടർക്കഥയാവുന്നു; പ്രേക്ഷകർക്കും തിയറ്ററുകൾക്കും സുരക്ഷയൊരുക്കി പൊലീസ്: തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും അടക്കം കേരളത്തിൽ നൂറിലധികം തിയറ്ററുകൾ
ന്യൂഡൽഹി: വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്. പ്രതിഷേധങ്ങൾക്കും ആക്രമണങ്ങൾക്കും ഇടെയാണ് കനത്ത സുരക്ഷയ്ക്ക് നടുവിലൂടെ ചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനിടെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് രജപുത്ര സംഘടനയായ കർണിസേന പ്രഖ്യാപിച്ചു. പ്രദർശനം തടയണമെന്ന ഹർജികൾ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇന്നലെ ഗുഡ്ഗാവിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് പ്രതിഷേധക്കാർ ആക്രമിച്ചു. കുട്ടികൾ ബസിനുള്ളിൽ പതുങ്ങിയിരിക്കുന്ന ദൃശ്യങ്ങളും മറ്റും വാർത്തയായിരുന്നു. ഉത്തർപ്രദേശ്, ഹരിയാണ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് സിനിമയ്ക്കെതിരേയുള്ള സമരം അക്രമാസക്തമായത്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി. നാലു വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ എന്നി സംസ്ഥാനങ്ങൾ ചിത്രത്തെ പൂർണമായും ബഹിഷ്‌ക്കരിച്ചു. ഉത്തർ പ്രദേശിൽ തിയറ്റർ ഉടമകൾ ആശങ്കയിലാണ്.
ന്യൂഡൽഹി: വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്. പ്രതിഷേധങ്ങൾക്കും ആക്രമണങ്ങൾക്കും ഇടെയാണ് കനത്ത സുരക്ഷയ്ക്ക് നടുവിലൂടെ ചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനിടെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് രജപുത്ര സംഘടനയായ കർണിസേന പ്രഖ്യാപിച്ചു. പ്രദർശനം തടയണമെന്ന ഹർജികൾ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
ഇന്നലെ ഗുഡ്ഗാവിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് പ്രതിഷേധക്കാർ ആക്രമിച്ചു. കുട്ടികൾ ബസിനുള്ളിൽ പതുങ്ങിയിരിക്കുന്ന ദൃശ്യങ്ങളും മറ്റും വാർത്തയായിരുന്നു. ഉത്തർപ്രദേശ്, ഹരിയാണ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് സിനിമയ്ക്കെതിരേയുള്ള സമരം അക്രമാസക്തമായത്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി.
നാലു വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ എന്നി സംസ്ഥാനങ്ങൾ ചിത്രത്തെ പൂർണമായും ബഹിഷ്‌ക്കരിച്ചു. ഉത്തർ പ്രദേശിൽ തിയറ്റർ ഉടമകൾ ആശങ്കയിലാണ്. എന്നിരുന്നാലും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നി സംസ്ഥാനങ്ങളും പ്രദർശനവുമായി മുന്നോട്ട് പോകും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. രജപുത്ര റാണിയും രാജാ രത്തൻ സിങിന്റെ പത്‌നിയുമായ പത്മാവതിയെ അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് രജപുത്ര-ക്ഷത്രിയ സംഘടനകളുടെ ആരോപണം. പൊലീസുകാർ പത്മാവത് പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കും പ്രേക്ഷകർക്കും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിൽ കർണിസേനയും അഖിൽ ഭാരതീയ ക്ഷത്രിയ മഹാസഭയുമാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് ബോംബ് വെക്കാൻ ക്ഷത്രിയമഹാസഭാ നേതാവ് സുഖ്വീർ സിങ് ബദോരിയ ആഹ്വാനം ചെയ്തു. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ തന്റെ കൈകൾകൊണ്ടുതന്നെ വധിക്കാനാണ് ആഗ്രഹമെന്നും ബദോരിയ പറഞ്ഞു. ദീപികയുടെ മൂക്ക് മുറിക്കുന്നവർക്ക് മൂന്ന് കോടി രൂപയാണ് കർണി സേന വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലഖ്നൗവിലെ വേവ് മാളിൽ സിനിമയുടെ ബുധനാഴ്ചത്തെ പ്രീമിയർ ഷോ അക്രമികൾ തടസ്സപ്പെടുത്തി. മീററ്റ്, ഗോരഖ്പുർ, കാൻപുർ, മുസാഫർ നഗർ എന്നിവിടങ്ങളിൽ മാളുകൾക്കും തിയേറ്ററുകൾക്കും നേരേ ആക്രമണമുണ്ടായി.
ഗുജറാത്തിലെ വിവിധയിടങ്ങളിലും സമരം അക്രമത്തിൽ കലാശിച്ചു. ഇരുനൂറോളം വാഹനങ്ങളും ഒട്ടേറെ കടകളും കത്തിച്ചു. അഹമ്മദാബാദിൽ മാത്രം 48 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷകർക്കും തിയേറ്ററുകൾക്കും സർക്കാർ സുരക്ഷ ഉറപ്പുനൽകാതെ ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ തിയേറ്ററുടമകൾ.
മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. കർണിസേനയുടെ 35 പ്രവർത്തകരെ മുംബൈയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാണയിലെ ഗുരുഗ്രാമിൽ സമരക്കാർ സർക്കാർ ബസിന് തീയിട്ടു. നഗരത്തിൽ ക്ലബ്ബുകളും ബാറുകളും രാത്രി ഏഴിന് അടയ്ക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഡൽഹി-ജയ്പുർ ഹൈവേയും സമരക്കാർ ഉപരോധിച്ചു.
മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിലും ദേശീയപാതയടക്കമുള്ള റോഡുകൾ സമരക്കാർ ഉപരോധിച്ചു. ഇന്ദോർ-ദേബാൽപുർ റോഡിൽ പ്രക്ഷോഭകർ സംവിധായകൻ സഞ്ജയ് ലീലാ ബെൻസാലിയുടെ കോലം കത്തിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി 1900-ത്തിലേറെ സ്ത്രീകളെ സംഘടിപ്പിച്ച് കൂട്ട ആത്മഹത്യ (ജൗഹർ) നടത്തുമെന്ന് പ്രഖ്യാപിച്ച ചിറ്റോർഗഢിലെ കർണിസേന തലവനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം കേരളത്തിൽ ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം. സിനിമ പ്രദർശനത്തിനെത്തിയ കേരളത്തിലെ തിയറ്ററുകളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് നാലു തിയറ്ററുകളിലും കോട്ടയത്ത് രണ്ട് തിയറ്ററുകളും കൊച്ചിയിലും നിരവധി തിയറ്ററുകളിലും പത്മാവദ് പ്രദർശനം തുടരുന്നു.
തെരഞ്ഞെടുത്ത തിയറ്ററുകളിൽമാത്രം ഇന്നലെ വൈകിട്ടും രാത്രിയുമായി രണ്ടു പ്രദർശനം കഴിഞ്ഞ സിനിമ ഇന്നുമുതൽ ലോക വ്യാപകമായി പ്രദർശനത്തിനെത്തും. കോട്ടയത്തെ രണ്ടു തിയറ്ററുകളിൽ നിറഞ്ഞ സദസിലാണ് പത്മാവത് പ്രദർശിപ്പിച്ചത്. ധന്യ, രമ്യാ തിയറ്ററുകളിൽ ഇന്നലെ നാലു ഷോയാണ് നടന്നത്. കാര്യമായ പ്രതിഷേധങ്ങളൊന്നും തിയറ്ററുകളിൽ ഉണ്ടായില്ല. ഭീഷണി കണക്കിലെടുത്ത് തിയറ്ററിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സഞ്ജയ് ലീല ബെൻസാലി അണിയിച്ചൊരുക്കിയ പത്മാവതിൽ റാണി പത്മിനി എന്ന രാജകുമാരിയായാണ് ദീപിക വേഷമിടുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രജപുത്ര രാജാവായിരുന്ന രത്തൻസെന്നിന്റെ ഭാര്യയാണ് റാണി പത്മിനി. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജി, റാണി പത്മിനിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാകുകയും അവരെ സ്വന്തമാക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതു ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുകയാണെന്നാണ് രജപുത്രസമൂഹത്തിന്റെ ആക്ഷേപം.



