മുംബൈ: സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നപ്പോൾ ദേ ആ ആകാംഷ ഇരട്ടിച്ചു. സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിയെക്കുറിച്ച് പ്രതീക്ഷ ഇരട്ടിക്കുകയാണ്.

ദീപികാ പദുക്കോൺ മിന്നിയിരിക്കുന്ന സിനിമയിലെ ഖുമർ എന്ന ഗാനരംഗം ഇന്റർനെറ്റിൽ തരംഗമാകുകയാണ്. ഗാനം പോസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ പാട്ടു കണ്ടത് 10 ദശലക്ഷം പേരാണ്. രാജസ്ഥാൻ നാടോടിനൃത്തമായ ഖൂമർ താൻ ഇതുവരെ ചെയ്തിട്ടുള്ള ഗാനനൃത്ത രംഗങ്ങളിൽ ഏറ്റവും കടുത്ത പരീക്ഷണമായിരുന്നെന്നും എന്നിരുന്നാലും ഏറെക്കുറെ പൂർണ്ണതയോടെ തന്നെ ചെയ്തെന്നും ദീപിക ട്വിറ്ററിൽ കുറിച്ചു.

ശ്രേയാ ഘോഷാൽ ശബ്ദം നൽകിയ പാട്ടിന് കൃതി മഹേഷ് മിധ്യയാണ് സിനിമയിൽ ചുവടുകൾ ഒരുക്കിയത്. രാജസ്ഥാനി നൃത്തത്തിന്റെ പൂർണ്ണത കിട്ടാൻ ഖൂമർ വിദഗദ്ധ ജ്യോതി ടി തോമാറിന് കീഴിൽ പ്രത്യേകം ചില ചുവടുകൾ പഠിക്കുകയും ചെയ്തു. വൃത്തത്തിനുള്ളിലൂടെ ചുറ്റിത്തിരിയുന്ന നൃത്തം രജപുത്ര സ്ത്രീകളുടെ പരമ്പരാഗത നൃത്തമാണ്. പാട്ടുരംഗം ചിത്രീകരിക്കുന്നതിനിടയിൽ 66 തവണയോളം താരം ചുറ്റിത്തിരിഞ്ഞതായിട്ടാണ് വിവരം. നൃത്തരംഗത്തിന് കൊഴുപ്പു കൂട്ടാനായി താരത്തിന്റെ ആടയാഭരണങ്ങൾ പോലും പ്രത്യേകം ഡിസൈൻ ചെയ്തതായിരുന്നു. മൂന്ന് കിലോയോളം വരുന്ന ആഭരണങ്ങൾ ധരിച്ചായിരുന്നു താരത്തിന്റെ നൃത്തം.

സിനിമയ്ക്ക് വേണ്ടി മികച്ച തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ഖൂമർ പാട്ടു മുതൽ ഗൂമർ പാട്ടിന്റെ ആദ്യ ദിനംമുതൽ താൻ പത്മാവതിയായിത്തുടങ്ങിയെന്ന് താരം പറയുന്നു. പാട്ടിന്റെ ഷൂട്ടിംഗിന്റെ ആദ്യദിനം ഒരിക്കലും മറക്കില്ലെന്നും താരം പറയുന്നു. ആദ്യ ദിവസം തന്നെ ശരീരത്ത് ഒരു വിറയൽ അനുഭവപ്പെട്ടു. പത്മാവതിയുടെ ആത്മാവ് തന്നിലേക്ക് കയറിയത് പോലെ വർഷങ്ങൾ കഴിഞ്ഞാലും ആ അനുഭൂതി തുടരുമെന്നും താരംപറഞ്ഞു.