ഞ്ജയ് ലീലാ ബൻസാലിയുടെ സ്വപ്ന സിനിമയായ പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നു. ചിത്രത്തിലെ പ്രതിനായക വേഷമായ, അലാവുദ്ദീൻ ഖിൽജിയെ അവതരിപ്പിക്കുന്ന രൺവീറാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ജ്വലിക്കുന്ന നോട്ടവുമായി രണ്ടു കണ്ണുകളാണ് ഫസറ്റ് ലുക്കിലുള്ളത്.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതി. ചിത്രത്തിൽ രൺവീർ കപൂർ, ദീപിക പദുക്കോൺ, ഷാഹിദ് കപൂർ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്നു.

ആദ്യമായാണ് ഒരു നെഗറ്റീവ് കഥാപാത്രത്തെ രൺവീർ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പത്മാവതി എന്ന രാജ്ഞിയുടെ വേഷമാണ് ദീപികയ്ക്ക്. ദീപികയുടെ ഭർത്താവായാണ് ഷാഹിദ് എത്തുന്നത്.- റാണാ റാവാൾ രത്തൻ സിങ്. അടുത്ത വർഷം നവംബർ 17ന് ചിത്രം പുറത്തിറങ്ങുമെന്നും താരം ട്വീറ്റ് ചെയ്തു.