ഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്മാവതിക്കെതിരെ പ്രതിഷേധം ശക്തം. റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും റവൽ രത്തൻ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പുതിയ പോസ്റ്റർ പുറത്ത് വിട്ടതോടെ വീണ്ടും പ്രതിഷേധവുമായി സംഘടനകൾ രംഘത്തെത്തുകയായിരുന്നു. രജപുത്ര സംഘടനകളാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച്, റാണിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണി സേന മുന്നറിയിപ്പ് നൽകി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്ററുകൾ കത്തിച്ചാണ് സംഘടന പ്രതിഷേധ വ്യക്തമാക്കിയത്. ജയ്പൂർ റാണിയായിരുന്ന പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കർണി സേന പ്രവർത്തകർ നേരത്തെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലിം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തിൽ പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമാണ് അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സർഭ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.