ഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതി എന്ന ചിത്രമാണ് ബോളിവുഡ് ലോകത്ത് ട്രെന്റിങ് ലിസ്റ്റിലുള്ളത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയപ്പോൾ മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രത്തിൽ നിന്നും ഷാരൂഖ് പിന്മാറുന്നുവെന്ന വാർത്തയാണ് പുതിയ വിശേഷം.

രൺവീർ, ഷാഹിദ് കപൂർ, ദീപിക എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ചിത്രത്തിൽ ഷാരൂഖ് ഖാൻ ദീപികയുടെ ഭർത്താവിന്റെ വേഷത്തിൽ എത്തണമെന്നായിരുന്നു സംവിധായകൻ ബൻസാലിയുടെ ആഗ്രഹം.അതിനായി അദ്ദേഹം കിങ് ഖാനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് ഈ ചിത്രത്തിൽ നിന്നും ഒഴിവായി കിട്ടാൻ ഷാരൂഖ് ഇരട്ടി പ്രതിഫലം ചോദിച്ചുവെന്നാണ്.

45 കോടി രൂപയോളമാണ് ഖാന്റെ പ്രതിഫലം. പത്മാവതിക്കായി അദ്ദേഹം ചോദിച്ചത് 90 കോടിയും. രൺവീർ അവതരിപ്പിക്കുന്ന അലാവുദ്ദീൻ ഖിൽജിക്കും താഴെ നിൽക്കുന്ന കഥാപാത്രമായതി നാലാണ് സിനിമയിൽ അഭിനയിക്കാൻ ഖാൻ താൽപര്യം കാണിക്കാഞ്ഞതെന്നാണ് കേൾക്കുന്നത്.