- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലോക്കിയാൽ ഒന്നിക്കും; മുഖ്യമന്ത്രിക്ക് പണികൊടുക്കാനുറച്ച് ഉമ്മൻ ചാണ്ടി ബ്ലോക്കിയവരുടെ പേജ്; നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ സാമൂഹ്യ പരിഷ്‌ക്കരണം നേടിയ നാടിന്റെ പുതിയ വിമർശന വഴി
നവ മാദ്ധ്യമങ്ങളിലൂടെ സുതാര്യ ഭരണമെന്ന ആശയമുന്നോട്ട് വച്ച മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ഫേസ്‌ബുക്കിലൂടെ ജനസമ്പർക്കത്തിനും തയ്യാറായി. പലപ്പോഴും പക്ഷേ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നത്. ബാർ കോഴയും സോളാറുമെല്ലാം ഇതിന് ആക്കം കൂട്ടി. വികസന കാര്യത്തിലും നിർദ്ദേശങ്ങളും ആക്ഷേപങ്ങളും നിറഞ്ഞു. ഇതെല്ലാം മു
നവ മാദ്ധ്യമങ്ങളിലൂടെ സുതാര്യ ഭരണമെന്ന ആശയമുന്നോട്ട് വച്ച മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ഫേസ്‌ബുക്കിലൂടെ ജനസമ്പർക്കത്തിനും തയ്യാറായി. പലപ്പോഴും പക്ഷേ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നത്. ബാർ കോഴയും സോളാറുമെല്ലാം ഇതിന് ആക്കം കൂട്ടി. വികസന കാര്യത്തിലും നിർദ്ദേശങ്ങളും ആക്ഷേപങ്ങളും നിറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കിയോ?
അതെ എന്നാണ് സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗം പറയുന്നത്. അഭിപ്രായം പറയുന്ന പലരേയും ഫേസ്‌ബുക്കിൽ നിന്ന് മുഖ്യമന്ത്രി മാറ്റി നിർത്തുന്നു. അവരെ ബ്ലോക്ക് ചെയ്യുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബ്ലോക്ക് ചെയ്തവർ സോഷ്യൽ മീഡിയയിൽ ഒന്നിക്കുകയാണ്. അതിനായി ഫെയ്‌സ് ബുക്കിൽ ഒരിടവും കണ്ടെത്തി. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ വിമർശനങ്ങൾ തന്നെയാകും ഈ പേജിൽ ഉയരുക എന്നാണ് സൂചന. ഉമ്മൻ ചാണ്ടി ബ്ലോക്കിയവരുടെ പേജിലും ലൈക്കുകൾ നിറയുകയാണ്.
എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ കക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സാണു. ഫാസിസം മറ നീക്കി അധികാരത്തിൽ വന്ന ഈ അവസരത്തിൽ കോൺഗ്രസ്സിനു ഉമ്മൻ ചാണ്ടിയേപ്പോലൊരു രാഷ്ട്രീയ നേതാവു മുഖ്യമന്ത്രിയായി ഉണ്ടാകാൻ പാടില്ല. ഒരു വനിതയുടെ നേതൃത്വം അംഗീകരിക്കുന്ന ഇദ്ദേഹത്തിന്റെ സമീപ കാലീന പ്രവൃത്തികൾ പരിശോധിച്ചാൽ ഇതു അദ്ദേഹത്തിന്റെ അവസരവാദ നിലപാടാണെന്നു കാണാം-ഇത്രയും കടുത്ത വിമർശനവുമായാണ് ബ്ലോക്കിയവരുടെ പേജ് ആളുകളെ ആകർഷിക്കുന്നത്.
Oommen Chandy ബ്ലോക്കിയവരുടെ പേജിലെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓരോ തട്ടിപ്പുകളും പുറത്തു വരുമ്പോൾ കേന്ദ്ര ബിന്ദുവായ് ഉമ്മൻ ചാണ്ടിയുണ്ടെന്നതു യാദൃശ്ചികമാണോ? നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ സാമൂഹ്യ പരിഷ്‌ക്കരണം നേടിയ നാടിന്നു പിന്നോട്ടടിക്കുകയാണു. മത ജാതി ശക്തികളുടെ കൂട്ടിദ്ദേഹത്തിനു കിട്ടുന്നതു നന്മയുടെ പക്ഷത്തു നിൽക്കുന്നതു കൊണ്ടല്ല. ഉമ്മൻ ചാണ്ടിയുടെ നേതൃത്വം കോൺഗ്രെസ്സിനെ നശിപ്പിക്കുകയും വർഗ്ഗീയ ശക്തികളാ ഇടം കെവശപ്പെടുത്തുമെന്നും ഉത്തമ ബോധ്യമുള്ളവർ ഇദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റുകളിൽ ബദൽ ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്നതു എന്തു കൊണ്ട് സമചിത്തതയോടെ നോക്കിക്കാണാനാകുന്നില്ല? ഇതാണോ ജനാധിപത്യം? വായടപ്പിക്കുന്നതാണോ സ്വാതന്ത്ര്യം?-ഇത്തരം ചോദ്യവുമുയർത്തുന്നു.
2011 ഒക്ടോബർ മാസം ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു. സ്മാർട്ട് സിറ്റി യുടെ ആദ്യഘട്ടം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഇന്ന് 2015 മാർച്ച് 21 . ഉമ്മൻ ചാണ്ടിയുടെ ഈ വാഗ്ദാന ലംഘനത്തിന് എതിരെ ,ഈ കപടതയ്ക്ക് എതിരെ പോസ്റ്റ് നു കീഴെ കമന്റ് ഇട്ടതിനു ബ്ലോക്ക് ചെയ്യപ്പെട്ടവർ ധാരാളം. അതുകൊണ്ടാണ് പുതിയ പേജിലേക്ക് ചിന്തയെത്തിയത്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ പ്രതിഷേധങ്ങൾ നിറയ്ക്കുകയ തന്നെയാകും ഈ പേജിന്റെ ലക്ഷ്യം.