- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം ഷാരൂഖ് ഖാന് പ്രതിഫലമായി കിട്ടിയത് 25 കോടി; 24 കോടിയുമായി സൽമാൻഖാൻ രണ്ടാമത്; 23 കോടി നേടി അക്ഷയ് കുമാർ തൊട്ട് പിന്നാലെ; ലോക സിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയിൽ എട്ടും ഒമ്പതും പത്തും സ്ഥാനങ്ങൾ ഉറപ്പിച്ച് ബോളിവുഡ് താരങ്ങൾ
ഇന്ത്യൻ സിനിമയ്ക്ക് പല കാര്യങ്ങൽും ലോകസിനിമയിൽ തനതായ സ്ഥാനമുണ്ട്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും ഇന്ത്യൻ സിനിമ ലോകസിനിമയിൽ മോശമല്ലാത്ത സ്ഥാനത്താണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതനുസരിച്ച് ലോകസിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയിൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറിനും യഥാക്രമം എട്ടും ഒമ്പതും പത്തും സ്ഥാനങ്ങളുണ്ട്. അതായത് കഴിഞ്ഞ വർഷം ഷാരൂഖ് 25 കോടിയും സൽമാൻ 24 കോടിയും അക്ഷയ് കുമാർ 23 കോടിരൂപയുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഫോർബ്‌സ് മാഗസിൻ വർഷം തോറും പുറത്തിറക്കുന്ന ഇത് സംബന്ധിച്ച പുതിയ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങൾ പ്രതിഫലക്കാര്യത്തിലും തിളങ്ങിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മാർക്ക് വാൽബെർഗാണ്. ഹോളിവുഡിലെ നടീനടന്മാർക്കിടയിലുള്ള വൻ പ്രതിഫല വിടവും ഈ പട്ടിക വെളിപ്പെടുത്തുന്നുണ്ട്. വാൽബെർഗ് 2017ൽ വാങ്ങിയിരിക്കുന്ന പ്രതിഫലം 68 മില്യൺ ഡോളറാണ്. ഡാഡീസ് ഹോം 2, ട്രാൻസ്‌ഫോർമേർസ്; ദി ലാസ്റ്റ് നൈറ്റ് എന്നീ സിനിമകള
ഇന്ത്യൻ സിനിമയ്ക്ക് പല കാര്യങ്ങൽും ലോകസിനിമയിൽ തനതായ സ്ഥാനമുണ്ട്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിലും ഇന്ത്യൻ സിനിമ ലോകസിനിമയിൽ മോശമല്ലാത്ത സ്ഥാനത്താണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതനുസരിച്ച് ലോകസിനിമാതാരങ്ങളുടെ പ്രതിഫലപ്പട്ടികയിൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറിനും യഥാക്രമം എട്ടും ഒമ്പതും പത്തും സ്ഥാനങ്ങളുണ്ട്. അതായത് കഴിഞ്ഞ വർഷം ഷാരൂഖ് 25 കോടിയും സൽമാൻ 24 കോടിയും അക്ഷയ് കുമാർ 23 കോടിരൂപയുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഫോർബ്‌സ് മാഗസിൻ വർഷം തോറും പുറത്തിറക്കുന്ന ഇത് സംബന്ധിച്ച പുതിയ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങൾ പ്രതിഫലക്കാര്യത്തിലും തിളങ്ങിയിരിക്കുന്നത്.
ഈ പട്ടിക പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മാർക്ക് വാൽബെർഗാണ്. ഹോളിവുഡിലെ നടീനടന്മാർക്കിടയിലുള്ള വൻ പ്രതിഫല വിടവും ഈ പട്ടിക വെളിപ്പെടുത്തുന്നുണ്ട്. വാൽബെർഗ് 2017ൽ വാങ്ങിയിരിക്കുന്ന പ്രതിഫലം 68 മില്യൺ ഡോളറാണ്. ഡാഡീസ് ഹോം 2, ട്രാൻസ്‌ഫോർമേർസ്; ദി ലാസ്റ്റ് നൈറ്റ് എന്നീ സിനിമകളിലാണ് അദ്ദേഹം ഈ പ്രതിഫലം വാങ്ങിയിരിക്കുന്നത്. ഇന്നലെയാണ് ഫോർബ്‌സ് മാഗസിൻ പ ുതിയ പ്രതിഫല പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഡ്വായ്‌നെ ദി റോക്ക് ജോൺസൻ ഇപ്രാവശ്യത്തെ പട്ടികയിൽ 65 മില്യൺ ഡോളർ പ്രതിഫലവുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ബേ വാച്ച് ആണ് റോക്കിന്റെ ഏറ്റവും പുതിയ ചിത്രം.
വിൻ ഡീസലാണ് പ്രതിഫലക്കാര്യത്തിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഈ വർഷം ത്രീ എക്‌സ്; ദി റിട്ടേൺ ഓഫ് ക്‌സാൻഡർ കേയ്ജ് പോലുള്ള സിനിമകൾക്ക് അദ്ദേഹം വാങ്ങിയിരിക്കുന്നത് 54.5 മില്യൺ ഡോളറാണ്. നാലാം സ്ഥാനത്തുള്ളത് ആദം സാൻഡ്‌ലറാണ്. 50.5 മില്യൺ ഡോളറാണ് പ്രതിഫലം. ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 49 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.ചൈനയാണ് ഏറ്റവും പുതിയ സിനിമ. ടാക്‌സുകൾ മാനേജ്‌മെന്റ് ഫിസുകൾ, തുടങ്ങിയവ നൽകുന്നതിന് മുമ്പ് താരങ്ങൾ സിനിമ, ടിവി, കമേഴ്‌സ്യൽ പരസ്യങ്ങൾ തുടങ്ങിയവയിൽ നിന്നും വാങ്ങുന്ന തുക വച്ചാണ് ഫോർബ്‌സ് പ്രതിഫലം കണക്കാക്കിയത്.
ഹോളിവുഡിൽ സ്ത്രീപുരുഷ താരങ്ങൾ തമ്മിൽ പ്രതിഫലക്കാര്യത്തിലുള്ള വൻ ഉച്ചനീചത്വങ്ങളും ഫോർബ്‌സ് ഉയർത്തിക്കാട്ടുന്നു. ഓസ്‌കർ ജേതാവായ എമ്മ സ്‌റ്റോണാണ് ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേത്രി. ഇവർ 2017ൽ വാങ്ങിയിരിക്കുന്ന പ്രതിഫലം 26 മില്യൺ ഡോളറാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആദ്യത്തെ പത്ത് പുരുഷതാരങ്ങളുടെ മൊത്തം വരുമാനം 488 മില്യൺ ഡോളറാണെന്ന് ഫോർബ്‌സ് കണക്ക് കൂട്ടുന്നു. നികുതി നൽകുന്നതിന് മുമ്പ് 2016 ജൂണിനും ഈ വർഷം ജൂണിനും ഇടയിലുള്ള പ്രതിഫലമാണിത്.