- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെടുപ്പ് ദിനത്തിൽ തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി; ഉത്തരവിറക്കി ലേബർ കമ്മീഷണർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവായി. 1960ലെ കേരളാ ഷോപ്സ് ആൻഡ് കോമേഴ്സൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരമാണ് ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ/ കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിച്ചാൽ തൊഴിൽ ഉടമയിൽ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്തുകയോ വേതനം നൽകാതിരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്.
മറുനാടന് മലയാളി ബ്യൂറോ