- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ റമ്ദാൻ പ്രമാണിച്ച് പെയ്ഡ് പാർക്കിങ് സമയത്തിൽ മാറ്റം; വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതൽ രാത്രി 12 വരെയും പാർക്കിങ് ചാർജ; പൊതുഗതാഗത സമയത്തിലും മാറ്റം
ദുബൈ: ദുബൈയിൽ റമ്ദാൻ പ്രമാണിച്ച് പെയ്ഡ് പാർക്കിങ് സമയത്തിൽ മാറ്റം. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതൽ രാത്രി 12 വരെയും പാർക്കിങ് ചാർജ് നൽകണം. ടീകോമിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർക്കിങ് ചാർജ് ഈടാക്കും. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ സമയത്തും ചാർജ് ഉണ്ടായിരിക്കും. റമദാനിൽ പൊതു ഗതാഗത സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. റെഡ് ലൈനിലെയും ഗ്രീൻ ലൈനിലെയും മെട്രോ സ്‌റ്റേഷനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ പുലർച്ചെ അഞ്ച് മുതൽ രാത്രി 12 വരെയാണ് പ്രവർത്തിക്കുക. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ പുലർച്ചെ ഒന്ന് വരെയും ആയിരിക്കും മെട്രോ സ്‌റ്റേഷനുകളുടെ പ്രവൃത്തി സമയം. ദുബൈ ട്രാം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറ് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെയും ഓടും. ഗോൾഡ് സൂഖ് പോലുള്ള മുഖ്യ ബസ് സ്‌റ്റേഷനുകൾ പുലർച്ചെ 4.25 മുതൽ രാത്രി 12.02 വരെ പ്രവർത്തി
ദുബൈ: ദുബൈയിൽ റമ്ദാൻ പ്രമാണിച്ച് പെയ്ഡ് പാർക്കിങ് സമയത്തിൽ മാറ്റം. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും രാത്രി എട്ട് മുതൽ രാത്രി 12 വരെയും പാർക്കിങ് ചാർജ് നൽകണം. ടീകോമിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പാർക്കിങ് ചാർജ് ഈടാക്കും. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ സമയത്തും ചാർജ് ഉണ്ടായിരിക്കും.
റമദാനിൽ പൊതു ഗതാഗത സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. റെഡ് ലൈനിലെയും ഗ്രീൻ ലൈനിലെയും മെട്രോ സ്‌റ്റേഷനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ പുലർച്ചെ അഞ്ച് മുതൽ രാത്രി 12 വരെയാണ് പ്രവർത്തിക്കുക. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ പുലർച്ചെ ഒന്ന് വരെയും ആയിരിക്കും മെട്രോ സ്‌റ്റേഷനുകളുടെ പ്രവൃത്തി സമയം.
ദുബൈ ട്രാം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറ് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെയും ഓടും. ഗോൾഡ് സൂഖ് പോലുള്ള മുഖ്യ ബസ് സ്‌റ്റേഷനുകൾ പുലർച്ചെ 4.25 മുതൽ രാത്രി 12.02 വരെ പ്രവർത്തിക്കും. ഗുബൈബ ബസ് സ്‌റ്റേഷൻ പുലർച്ചെ 4.16 മുതൽ രാത്രി 12.31 വരെയായിരിക്കും പ്രവർത്തിക്കുക. സത്‌വ പോലുള്ള സബ് സ്‌റ്റേഷനുകളിൽനിന്ന് സി^01 റൂട്ടിലൊഴികെ പുലർച്ചെ അഞ്ച് മുതൽ രാത്രി 11.59 വരെ സർവീസുണ്ടാകും.
കിസൈസ് സ്‌റ്റേഷൻ പുലർച്ചെ 4.20 മുതൽ രാത്രി 11.31 വരെയും അൽഖൂസ് ഇൻഡസ്ട്രിയൽ സ്‌റ്റേഷൻ രാവിലെ ആറ് മുതൽ രാത്രി 11.35 വരെയും പ്രവർത്തിക്കും. രാവിലെ 5.40 മുതൽ രാത്രി 11.30 വരെയാണ് ജബൽ അലി സ്‌റ്റേഷൻ പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾ ആർ.ടി.എ വെബ്‌സൈറ്റിൽ ലഭിക്കും.