- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറ്റേണിറ്റി ബിൽ നിയമമായി; പുതിയ പെയ്ഡ് പറ്റേണിറ്റി ലീവ് സെപ്റ്റംബർ മുതൽ; അച്ഛനാകുന്നവർക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോടു കൂടിയ ലീവ് ലഭിക്കും
ഡബ്ലിൻ: അച്ഛനാകുന്നവർക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോടു കൂടിയ ലീവ് അനുവദിക്കുന്ന തരത്തിൽ പുതിയ പെയ്ഡ് പറ്റേണിറ്റി ലീവ് ബിൽ നിയമമമായി. സെപ്റ്റംബർ മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ആഴ്ചയിൽ 230 യൂറോ എന്ന തോതിൽ രണ്ടാഴ്ച ലീവെടുക്കുമ്പോൾ ശമ്പളമായി ഇവർക്ക് ലഭിക്കും. പറ്റേണിറ്റി ലീവ് എടുക്കാൻ ആഗ്രഹിക്കുന്നവർ നാലാഴ്ച മുമ്പ് ഇതു സംബന്ധിച്ച നോട്ടീസ് അവരുടെ എംപ്ലോയർക്ക് നൽകിയിരിക്കണം. പബ്ലിക് സർവീസ് കാർഡ് ഉള്ളവർക്കാണ് ഇത്തരത്തിൽ പെയ്ഡ് പറ്റേണൽ ലീവിന് അർഹതയുള്ളൂ. ഇത്തരത്തിൽ പെയ്ഡ് പറ്റേണൽ ലീവിന് അർഹരാകുന്നവർക്ക് അവർ എടുക്കുന്ന ലീവിന് മുഴുവൻ ശമ്പളവും ലഭിക്കത്തക്ക രീതിയിലാണ് നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. അതേസമയം സെൽഫ് എംപ്ലോയ്ഡ്, സ്വവർഗ ദമ്പതികൾ, ദത്തെടുക്കുന്ന മാതാപിതാക്കൾ എന്നിവരെല്ലാം തന്നെ പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ ലിയോ വരാദ്ക്കർ വ്യക്തമാക്കി. ഇത്തരത്തിൽ പറ്റേണിറ്റി ലീവ് എടുക്കുന്നതിനായി ഓൺ ലൈനായി അപേക്ഷ നൽകാം. കൂടാതെ കുട്ടി ജനിച്ചതിനു ശേഷം 26 ആഴ്ചക്കുള്ളി
ഡബ്ലിൻ: അച്ഛനാകുന്നവർക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോടു കൂടിയ ലീവ് അനുവദിക്കുന്ന തരത്തിൽ പുതിയ പെയ്ഡ് പറ്റേണിറ്റി ലീവ് ബിൽ നിയമമമായി. സെപ്റ്റംബർ മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ആഴ്ചയിൽ 230 യൂറോ എന്ന തോതിൽ രണ്ടാഴ്ച ലീവെടുക്കുമ്പോൾ ശമ്പളമായി ഇവർക്ക് ലഭിക്കും.
പറ്റേണിറ്റി ലീവ് എടുക്കാൻ ആഗ്രഹിക്കുന്നവർ നാലാഴ്ച മുമ്പ് ഇതു സംബന്ധിച്ച നോട്ടീസ് അവരുടെ എംപ്ലോയർക്ക് നൽകിയിരിക്കണം. പബ്ലിക് സർവീസ് കാർഡ് ഉള്ളവർക്കാണ് ഇത്തരത്തിൽ പെയ്ഡ് പറ്റേണൽ ലീവിന് അർഹതയുള്ളൂ. ഇത്തരത്തിൽ പെയ്ഡ് പറ്റേണൽ ലീവിന് അർഹരാകുന്നവർക്ക് അവർ എടുക്കുന്ന ലീവിന് മുഴുവൻ ശമ്പളവും ലഭിക്കത്തക്ക രീതിയിലാണ് നിയമനിർമ്മാണം നടത്തിയിരിക്കുന്നത്.
അതേസമയം സെൽഫ് എംപ്ലോയ്ഡ്, സ്വവർഗ ദമ്പതികൾ, ദത്തെടുക്കുന്ന മാതാപിതാക്കൾ എന്നിവരെല്ലാം തന്നെ പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ ലിയോ വരാദ്ക്കർ വ്യക്തമാക്കി. ഇത്തരത്തിൽ പറ്റേണിറ്റി ലീവ് എടുക്കുന്നതിനായി ഓൺ ലൈനായി അപേക്ഷ നൽകാം. കൂടാതെ കുട്ടി ജനിച്ചതിനു ശേഷം 26 ആഴ്ചക്കുള്ളിൽ ഈ ലീവ് എടുത്താൽ മതിയാകും.
കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുന്ന പിതാവിന് സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റിലുള്ള ഓൺലൈൻ കാമ്പയിനിലൂടെ തനിക്ക് അവകാശപ്പെട്ട പുതിയ ലീവ് സമ്പ്രദായത്തെകുറിച്ച് വിവരങ്ങൾ നൽകുന്നതായിരിക്കും. സെപ്റ്റംബർ ഒന്നു മുതൽ ഇത്തരത്തിൽ പറ്റേണിറ്റി ബെനിഫിറ്റിനുള്ള യോഗ്യതയ്ക്കായി അപേക്ഷ നൽകാം.