- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് കോടി രൂപയ്ക്ക് ലേലം ചെയ്ത പെയിന്റിങ് അപ്പോൾ തന്നെ കീറിക്കളഞ്ഞു; അജ്ഞാതനായി അതിശയിപ്പിക്കുന്ന ബാൻസ്‌കി എന്ന ചിത്രകാരനെ തേടി ലോകം; ആരാണ് ആ ചിത്രകാരൻ എന്നറിയില്ലെങ്കിലും വിറ്റ് പോവുന്നത് ശതകോടികളുടെ പെയിന്റിംഗുകൾ
ലണ്ടൻ: സോത്ത്ബൈയിൽ വച്ച് നടന്ന ലേലത്തിൽ ഒരു ബില്യണിലധികം പൗണ്ടിന് ലേലം ചെയ്യപ്പെട്ട പ്രശസ്തമായ പെയിന്റിങ് അപ്പോൾ തന്നെ കീറിക്കളഞ്ഞുവെന്നുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. പ്രശസ്തമായ ചിത്രമായ ഗേൾ വിത്ത് ബലൂണാണ് അജ്ഞാതനായ ചിത്രകാരനായ ബാൻസ്‌കി തന്നെ നശിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫ്രെയിമിൽ ഘടിപ്പിച്ചിരുന്ന റിമോട്ട് ഡിവൈസിന്റെ സഹായത്തോടെയാണ് താൻ ചിത്രം നശിപ്പിച്ചിരിക്കുന്നതെന്ന് ഒരു വീഡിയോയിലൂടെ ബാൻസ്‌കി തന്നെ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ അജ്ഞാതനായി അതിശയിപ്പിക്കുന്ന ബാൻസ്‌കി എന്ന ചിത്രകാരനെ തേടി ലോകം നെട്ടോട്ടമോടുകയാണിപ്പോൾ. ആരാണ് ആ ചിത്രകാരൻ എന്നറിയില്ലെങ്കിലും വിറ്റ് പോവുന്നത് ശതകോടികളുടെ പെയിന്റിംഗുകളാണെന്നും റിപ്പോർട്ടുണ്ട്. വൻ തുകയ്ക്ക് വാങ്ങിയ പെയിന്റിങ് തങ്ങളുടെ കൺമുന്നിൽ വച്ച് ഇല്ലാതാവുന്നത് കണ്ട് അത് ലേലം വച്ചവർ ഞെട്ടി നിൽക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പെയിന്റിങ് അജ്ഞാതനായ ആർട്ടിസ്റ്റിനാൽ നശിപ്പിക്കപ്പെട്ടുവെന്ന് ഓക്ഷൻ ഹൗസ് തന്നെ സ്ഥിരീക
ലണ്ടൻ: സോത്ത്ബൈയിൽ വച്ച് നടന്ന ലേലത്തിൽ ഒരു ബില്യണിലധികം പൗണ്ടിന് ലേലം ചെയ്യപ്പെട്ട പ്രശസ്തമായ പെയിന്റിങ് അപ്പോൾ തന്നെ കീറിക്കളഞ്ഞുവെന്നുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. പ്രശസ്തമായ ചിത്രമായ ഗേൾ വിത്ത് ബലൂണാണ് അജ്ഞാതനായ ചിത്രകാരനായ ബാൻസ്‌കി തന്നെ നശിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫ്രെയിമിൽ ഘടിപ്പിച്ചിരുന്ന റിമോട്ട് ഡിവൈസിന്റെ സഹായത്തോടെയാണ് താൻ ചിത്രം നശിപ്പിച്ചിരിക്കുന്നതെന്ന് ഒരു വീഡിയോയിലൂടെ ബാൻസ്‌കി തന്നെ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ അജ്ഞാതനായി അതിശയിപ്പിക്കുന്ന ബാൻസ്‌കി എന്ന ചിത്രകാരനെ തേടി ലോകം നെട്ടോട്ടമോടുകയാണിപ്പോൾ. ആരാണ് ആ ചിത്രകാരൻ എന്നറിയില്ലെങ്കിലും വിറ്റ് പോവുന്നത് ശതകോടികളുടെ പെയിന്റിംഗുകളാണെന്നും റിപ്പോർട്ടുണ്ട്.
വൻ തുകയ്ക്ക് വാങ്ങിയ പെയിന്റിങ് തങ്ങളുടെ കൺമുന്നിൽ വച്ച് ഇല്ലാതാവുന്നത് കണ്ട് അത് ലേലം വച്ചവർ ഞെട്ടി നിൽക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പെയിന്റിങ് അജ്ഞാതനായ ആർട്ടിസ്റ്റിനാൽ നശിപ്പിക്കപ്പെട്ടുവെന്ന് ഓക്ഷൻ ഹൗസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നശീകരണവും ഒരു സൃഷ്ടപരമായ പ്രേരണയാണെന്ന് ന്യായീകരിച്ചാണ് ബാൻസ്‌കി തന്നെ തന്റെ സൃഷ്ടികൾ ഇത്തരത്തിൽ നശിപ്പിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.ചാനൽ 4ന് നൽകിയ അഭിമുഖത്തിലാണ് ബ്രിസ്റ്റോളിലെ ഈ ആർട്ടിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പെയിന്റിങ് കീറിത്തകരുന്നത് കണ്ട് ഓക്ഷൻ ഹൗസിലെ ഏവരും ഞെട്ടി നിൽക്കുന്നത് വീഡിയോയിൽ കാണാം. പെയിന്റിങ് തകർന്ന വിവരം ഓക്ഷൻ സ്റ്റാഫുകളിലൊരാൾ ഇത് ലേലത്തിൽ വാങ്ങിയവരെ ഫോണിൽ വിളിച്ചറിയിക്കുന്നുമുണ്ട്. ഈ ക്ലിപ്പ് ബാൻസ്‌കി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് താൻ ഈ പെയിന്റിംഗിലെ ഫ്രെയിമിനുള്ളിൽ അത് തകർക്കാൻ വേണ്ടി ഒരു ഷ്രെഡർ സ്ഥാപിച്ചിരുന്നുവെന്നും ഇത് ലേലത്തിന് പോവുകയാണെങ്കിൽ നശിപ്പിക്കുകയായിരുന്നു താൻ ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വിവരിക്കുന്നു.
ബ്രിസ്റ്റോളിലെ സ്ട്രീറ്റ് ആർട്ടിസ്റ്റായ ബാൻസ്‌കി തന്റെ പെയിന്റിംഗുകൾ വിൽക്കുന്നതിലൂടെ വർഷത്തിൽ 15 മില്യൺ പൗണ്ടിലധികമാണ് സമ്പാദിക്കുന്നത്. പെയിന്റിംഗിലെ കമേഴ്സ്യൽ സക്സസിനെ കടുത്ത രീതിയിൽ എതിർത്തതിന്റെ പേരിലും തന്റെ സൃഷ്ടികൾ വിലകൊടുത്ത് വാങ്ങരുതെന്ന് ആളുകളോട് നിർദേശിച്ചതിന്റെ പേരിലും ബാൻസ്‌കി ഇതിന് മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ ഇത്രയും വിലയ്ക്ക് വിറ്റ് പോകുന്നതെങ്ങനെയാണെന്ന ചോദ്യം ശക്തമാകുന്നുണ്ട്.
തന്റെ വാൾ മ്യൂറൽ വർക്ക്, ലണ്ടൻ സ്ട്രീറ്റിലെ ബിൽഡിംഗിലെ സ്പ്രേഡ് വൺ നാഷൻ പെയിന്റിങ് ചെയ്തതിനും ബാൻസ്‌കി പണം സമ്പാദിച്ചിരുന്നില്ല. ഒരു ചെറിയ പെൺകുട്ടിയെ സിസിടിവി ക്യാമറ, സെക്യൂരിറ്റി ഗാർഡ്, ഒരു നായ എന്നിവർ നിരീക്ഷിക്കുന്ന ചിത്രമാണിത്. തന്റെ ക്രിയാത്മക സൃഷ്ടികൾ ഉപയോഗിച്ച് ലാഭം കൊയ്യുന്ന ഗ്യാലറികളെയും ഔട്ട്ലെറ്റുകളെയും ബാൻസ്‌കി നിയമവിരുദ്ധമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.