- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോൺ തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ പത്തുവയസ്സുകാരിയായ മകളെ 50-കാരന് വധുവായി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു! പാക്കിസ്ഥാനിൽ നിന്നൊരു പട്ടിണി ദുരന്തം ലോകം ഏറ്റെടുത്തപ്പോൾ
പെൺകുട്ടികൾ വിൽപനച്ചരക്കാകുന്ന സമൂഹങ്ങൾ ഇന്നും ലോകത്തുണ്ടെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ് പാക്കിസ്ഥാനിൽനിന്നുള്ള ഈ വാർത്തയോടെ. മൂന്നുലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാൻ വകയില്ലാതെ പത്തുവയസ്സുകാരിയായ മകളെ അമ്മ 50-കാരന് വധുവായി വിറ്റ സംഭവമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി രക്ഷിതാക്കളുടെ അടുത്ത് തിരിച്ചേൽപ്പിച്ചു. അഞ്ചുലക്ഷത്തോളം രൂപയാണ് പെൺകുട്ടിക്ക് വരൻ വാഗ്ദാനം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിവാഹക്കരാർ ഒപ്പിടുംമുമ്പ് സംഭവമറിഞ്ഞ പൊലീസ് വിവാഹ ദല്ലാളുടെ വീട് റെയ്്ഡ് ചെയ്യുകയും പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പെൺകുട്ടിയെ വിലകൊടുത്തുവാങ്ങിയ ജീത്ത്മൽ മേഹർ രക്ഷപ്പെട്ടു. ഡിസംബർ 19-നാണ് പെൺകുട്ടിയെ വിറ്റതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. മുഹമ്മദ് മേഹറെന്ന വിവാഹ ദല്ലാളായിരുന്നു ഇടനിലക്കാരൻ. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പെൺകുട്ടിയെയും ബന്ധുക്കളെയും പിടികൂടാനായെന്ന് കേസന്വേഷിക്കുന്ന പൊലീസ് സംഘ
പെൺകുട്ടികൾ വിൽപനച്ചരക്കാകുന്ന സമൂഹങ്ങൾ ഇന്നും ലോകത്തുണ്ടെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ് പാക്കിസ്ഥാനിൽനിന്നുള്ള ഈ വാർത്തയോടെ. മൂന്നുലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാൻ വകയില്ലാതെ പത്തുവയസ്സുകാരിയായ മകളെ അമ്മ 50-കാരന് വധുവായി വിറ്റ സംഭവമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി രക്ഷിതാക്കളുടെ അടുത്ത് തിരിച്ചേൽപ്പിച്ചു.
അഞ്ചുലക്ഷത്തോളം രൂപയാണ് പെൺകുട്ടിക്ക് വരൻ വാഗ്ദാനം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിവാഹക്കരാർ ഒപ്പിടുംമുമ്പ് സംഭവമറിഞ്ഞ പൊലീസ് വിവാഹ ദല്ലാളുടെ വീട് റെയ്്ഡ് ചെയ്യുകയും പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പെൺകുട്ടിയെ വിലകൊടുത്തുവാങ്ങിയ ജീത്ത്മൽ മേഹർ രക്ഷപ്പെട്ടു.
ഡിസംബർ 19-നാണ് പെൺകുട്ടിയെ വിറ്റതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. മുഹമ്മദ് മേഹറെന്ന വിവാഹ ദല്ലാളായിരുന്നു ഇടനിലക്കാരൻ. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പെൺകുട്ടിയെയും ബന്ധുക്കളെയും പിടികൂടാനായെന്ന് കേസന്വേഷിക്കുന്ന പൊലീസ് സംഘത്തലവൻ ഗുൽസാർ മാരി പറഞ്ഞു. വരനിൽനിന്ന് 35,000 രൂപയും പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് 20,000 രൂപയും ഇയാൾ കൈപ്പറ്റിയെന്നും പൊലീസ് പറഞ്ഞു.
മൂന്ന് ലക്ഷം രൂപ വായ്പയടക്കുന്നതിനാണ് താൻ മകളെ 50-കാരന് വിറ്റതെന്ന് പെൺകുട്ടിയുടെ അമ്മ നസ്ബത്ത് നബിയാത്ത് പറഞ്ഞു. ഭർത്താവ് രോഗം വന്ന് കിടപ്പിലാണ്. പണം പലിശയ്ക്ക് കൊടുത്തവരിൽനിന്നുള്ള സമ്മർദം താങ്ങാനാകാതെ വന്നതോടെയാണ് ഈ കച്ചവടത്തിന് മുതിർന്നതെന്ന് നസ്ബത്ത് പൊലീസിനോട് പറഞ്ഞു. നടക്കാൻ പോലും ശേഷിയില്ലാത്ത ഭർത്താവ് നിക്കാഹിന് വന്നിരുന്നില്ലെന്നും അവർ പറഞ്ഞു.
പണം പലിശയ്ക്ക് തന്നവർ വീട് വിൽക്കുമെന്ന സ്ഥിതി വന്നതോടെയാണ് മകളെ വിൽക്കാൻ തയ്യാറായതെന്നും അവർ പറഞ്ഞു. മകളെ വിവാഹം ചെയ്തുകൊടുക്കുകയാണെങ്കിൽ ജീത്ത്മൽ മെഹാർ അഞ്ച് ലക്ഷം രൂപ തരുമെന്ന് ദല്ലാൾ പറഞ്ഞതനുസരിച്ചാണ് ഇതിന് തയ്യാറായത്. ഗതികേടുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും വിവാഹത്തിന് സ്ത്രീധനമോ മറ്റോ വേണ്ടെന്ന് ജീത്ത്മൽ പറഞ്ഞതായും നസ്ബത്ത് പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ പ്രായം തനിക്ക് അറിയില്ലായിരുന്നുവെന്ന് വിവാഹത്തിന് മേൽനോട്ടം വഹിച്ച ഖാസി ഹാജി സോളംഗി പറഞ്ഞു. വധുവിന്റെയും വരന്റെയും പേരുമാത്രമാണ് താൻ ചോദിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ശൈശവ വിവാഹ നിരേധന നിയമം അനുസരിച്ചാണ് സിന്ധ് പ്രവിശ്യാ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെയെല്ലാം പൊലീസ് ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ അപ്പൂപ്പനൊപ്പം അയക്കാനുത്തരവിട്ട കോടതി, മറ്റുള്ളവരെ അന്വേഷണം തീരുംവരെ ജയിലിലിടാനും നിർദേശിച്ചു.