- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹവാഗ്ദാനം നൽകി പത്തുവർഷത്തോളം പീഡിപ്പിച്ചു; ഗർഭിണിയാപ്പോൾ ഒഴിവാക്കി; പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസമിനെതിരെ ആരോപണവുമായി യുവതി; പാക് ക്രിക്കറ്റ് ബോർഡിനെ നാണം കെടുത്തി വിവാദം

X
ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിവാഹവാഗ്ദാനം നൽകി പത്തുവർഷത്തോളം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണു യുവതിയുടെ ആരോപണം.
2010-ൽ ബാബർ അസം വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും വധഭീഷണി മുഴക്കിയെന്നും യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രശസ്തിയിലേക്കുയർന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബാബറിന്റെ മനസുമാറിയെന്നും വിവാഹക്കാര്യം പറയുന്‌പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഇവർ പറയുന്നു. ബാബറിന്റെ പ്രതിസന്ധി കാലത്ത് താൻ സാന്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
പാക്കിസ്ഥാൻ ടീം നായകനായ ബാബർ അസം നിലവിൽ ന്യൂസിലൻഡ് പര്യടനത്തിലാണ്. ആേ=രാപണത്തോട് പാക് ക്രിക്കറ്റ് ബോർഡും താരവും ഇതേവരെ പ്രതിരിച്ചിട്ടില്ല.
Next Story


