- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ മുറിയിലേക്കു വിളിച്ചുവരുത്തിയ പാക് ക്രിക്കറ്റ് താരം കയ്യോടെ പിടിയിലായി; മുറിയിലെത്തിയത് അഴിമതിവിരുദ്ധ സ്‌ക്വാഡിന്റെ കരിമ്പട്ടികയിൽപ്പെട്ട യുവതി; വിവാദം ഒഴിവാക്കാൻ സംഭവം ഒതുക്കിത്തീർത്തു
ധാക്ക: ടീം അംഗങ്ങൾക്കു താമസിക്കാൻ സൗകര്യം ഒരുക്കിയ ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം കുടുങ്ങി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെയാണു സംഭവം. ട്വന്റി20യിൽ മികച്ച പ്രകടനം നടത്തുന്ന പാക് ഓൾറൗണ്ടറാണ് കയ്യോടെ പിടിയിലായത്. ബംഗ്ലാദേശ് പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒരാളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ താരത്തിന്റെ പേര് വെളിപ്പെടുത്താൻ ഇദ്ദേഹം തയാറായില്ല. ചിറ്റഗോംഗിലെ ഹോട്ടലിൽ നടന്ന സംഭവം ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവം വിവാദമാകാതിരിക്കാൻ പാക് താരത്തിനെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ വേണ്ടെന്നാണ് തീരുമാനം. താരത്തിനൊപ്പം മുറിയിൽവന്നത് അഴിതിവിരുദ്ധ സ്‌ക്വാഡിന്റെ കരിമ്പട്ടികയിൽപ്പെട്ട യുവതിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ബംഗ്ലാ പ്രീമിയർലീഗ് മത്സരങ്ങളിലെ ഒത്തുകളി ആരോപണത്തെ തുടർന്ന് അതിഥികളെ ഹോട്ടലുകളിൽ പ്രവേശിപ്പിക്കരുതെന്ന് താരങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അഴിമതിവിരുദ്ധ സ്‌ക്വാഡിന്റെ പട്ടികയിൽ ഉൾപ്പെട്ട യുവതിയെക്കുറിച്ച് പാക് താര
ധാക്ക: ടീം അംഗങ്ങൾക്കു താമസിക്കാൻ സൗകര്യം ഒരുക്കിയ ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം കുടുങ്ങി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെയാണു സംഭവം. ട്വന്റി20യിൽ മികച്ച പ്രകടനം നടത്തുന്ന പാക് ഓൾറൗണ്ടറാണ് കയ്യോടെ പിടിയിലായത്. ബംഗ്ലാദേശ് പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒരാളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ താരത്തിന്റെ പേര് വെളിപ്പെടുത്താൻ ഇദ്ദേഹം തയാറായില്ല.
ചിറ്റഗോംഗിലെ ഹോട്ടലിൽ നടന്ന സംഭവം ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവം വിവാദമാകാതിരിക്കാൻ പാക് താരത്തിനെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ വേണ്ടെന്നാണ് തീരുമാനം. താരത്തിനൊപ്പം മുറിയിൽവന്നത് അഴിതിവിരുദ്ധ സ്‌ക്വാഡിന്റെ കരിമ്പട്ടികയിൽപ്പെട്ട യുവതിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ബംഗ്ലാ പ്രീമിയർലീഗ് മത്സരങ്ങളിലെ ഒത്തുകളി ആരോപണത്തെ തുടർന്ന് അതിഥികളെ ഹോട്ടലുകളിൽ പ്രവേശിപ്പിക്കരുതെന്ന് താരങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അഴിമതിവിരുദ്ധ സ്‌ക്വാഡിന്റെ പട്ടികയിൽ ഉൾപ്പെട്ട യുവതിയെക്കുറിച്ച് പാക് താരത്തിനു പ്രത്യേക മുന്നറിയിപ്പു നല്കിയിരുന്നുവെന്നും പറയപ്പെടുന്നു.
ഇതെല്ലാം അവഗണിച്ചാണ് താരം യുവതിയെ മുറിയിലേക്കു ക്ഷണിച്ചത്. സംഭവം അറിഞ്ഞ കോച്ചും സഹതാരങ്ങളും പാക് കളിക്കാരന് താക്കീതു നല്കി. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് സംഭവം ഒതുക്കിത്തീർക്കുകയായിരുന്നു.
നിലവിൽ 18ലധികം പാക് താരങ്ങൾ ബിപിഎല്ലിൽ കളിക്കുന്നുണ്ട്. നേരത്തെ, സ്ത്രീകളെ മുറിയിൽ പ്രവേശിപ്പിച്ച കുറ്റത്തിന് ബംഗ്ലാദേശ് ക്രിക്കറ്റർമാരായ സാബിർ റഹ്മാൻ, അൽഅമീൻ എന്നിവരിൽനിന്ന് വൻ തോതിൽ പിഴ ഈടാക്കിയിരുന്നു.