ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. നിയമവിരുദ്ധമായി യുഎഇ വർക്ക് പെർമിറ്റ് കൈവശംവച്ചതിനാണ് നടപടി. 2013-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഎഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം ഖ്വാജ ആസിഫ് മറച്ചുവച്ചിരുന്നു.

ഇത് ചോദ്യം ചെയ്തുകൊണ്ട് പാക്കിസ്ഥാൻ ടെഹ്രീക്ക് ഇ ഇൻസാഫ് നേതാവ് ഉസ്മാൻ ദർ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് ആസിഫിനെ അയോഗ്യനാക്കിയത്. 62,63 വകുപ്പുകൾ പ്രകാരമായിരുന്നു നടപടി.