- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ സിന്ധ് ആസൂത്രണ വികസനകാര്യമന്ത്രി മിർ ഹസർ ഖാൻ ബിജ്‌രാനിയെയും ഭാര്യയേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് പാക്കിസ്ഥാനിലെ മുതിർന്ന് നേതാവ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കറാച്ചി: പാക്കിസ്ഥാൻ മന്ത്രിയെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ വീട്ടിലെ കിടപ്പുമുറിയിലാണു സിന്ധ് ആസൂത്രണ വികസനകാര്യമന്ത്രി മിർ ഹസർ ഖാൻ ബിജ്‌രാനിയെയും ഭാര്യ ഫരീഹ റസാഖിനെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇരുവർക്കും വളരെ അടുത്തുനിന്നാണു വെടിയേറ്റതെന്നു പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോൾ മൃതദേഹങ്ങൾ കിടന്നിരുന്ന മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിൽനിന്ന് ഒരു തോക്കു കണ്ടെടുത്തു. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു മിർ ഹസർ ഖാൻ ബിജറാണി. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു.മന്ത്രിയുടെയും ഭാര്യയുടെയും മരണത്തിൽ സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ, ആഭ്യന്തരമന്ത്രി സൊഹൈൽ അൻവർ സിയാൽ തുടങ്ങിയ പ്രമുഖർ സംഭവസ്ഥലം സന്ദർശിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഫരിയ റസാഖ് മാധ്യമ പ്രവർത്തകയായിരുന്നു. മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കറാച്ചി: പാക്കിസ്ഥാൻ മന്ത്രിയെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ വീട്ടിലെ കിടപ്പുമുറിയിലാണു സിന്ധ് ആസൂത്രണ വികസനകാര്യമന്ത്രി മിർ ഹസർ ഖാൻ ബിജ്‌രാനിയെയും ഭാര്യ ഫരീഹ റസാഖിനെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഇരുവർക്കും വളരെ അടുത്തുനിന്നാണു വെടിയേറ്റതെന്നു പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോൾ മൃതദേഹങ്ങൾ കിടന്നിരുന്ന മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിൽനിന്ന് ഒരു തോക്കു കണ്ടെടുത്തു.
സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു മിർ ഹസർ ഖാൻ ബിജറാണി. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു.മന്ത്രിയുടെയും ഭാര്യയുടെയും മരണത്തിൽ സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ, ആഭ്യന്തരമന്ത്രി സൊഹൈൽ അൻവർ സിയാൽ തുടങ്ങിയ പ്രമുഖർ സംഭവസ്ഥലം സന്ദർശിച്ചു.
ഇദ്ദേഹത്തിന്റെ ഭാര്യ ഫരിയ റസാഖ് മാധ്യമ പ്രവർത്തകയായിരുന്നു. മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.