- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിക്കസേരയിലിരുന്ന് നല്ല ഒന്നാന്തരമായി കൂർക്കം വലിച്ചുറങ്ങിയത് സമൂഹ മാധ്യമത്തിൽ വൈറലായി ! പാക്കിസ്ഥാൻ വനിതാ മന്ത്രിക്ക് സമൂഹ മാധ്യമത്തിൽ ട്രോൾ പൊങ്കാല ; ട്രോൾ മഴയ്ക്ക് പിന്നാലെ ഉച്ചഭക്ഷണത്തിന്റെ ഇടവേളയാകാമതെന്നും സ്വകാര്യതയുടെ ലംഘനം നടത്തിയവരെ പിടികൂടണമെന്നും മന്ത്രിയെ അനുകൂലിച്ച് പോസ്റ്റുകൾ
ഇസ്ലാമബാദ്: മന്ത്രിക്കസേരയിലിരുന്ന് പട്ടാപ്പകൽ നല്ലൊരു ഉറക്കം പാസാക്കി. കൗതുകകരമായ സംഗതി അതല്ല ഉറങ്ങുന്ന വനിതാ മന്ത്രിയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സമൂഹ മാധ്യമത്തിൽ വൈറലായി. പിന്നാലെ ട്രോൾ പെരുമഴയും. ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീൻ മസാരിക്കിനാണ് ഉറക്കം പണി കൊടുത്തത്. ഷിറീൻ ഓഫീസിലിരുന്ന ഉറങ്ങുന്ന ചിത്രം ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിച്ചത്. തൊട്ടു പിന്നാലെ പാക്കിസ്ഥാനിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താക്കൾ ട്രോളുകളുമാമെത്തി. ഷിറീനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടുള്ളവയാണ് അധികം ട്രോളുകളും. അതേസമയം ഷിറീനെ അനുകൂലിച്ചും ആളുകളെത്തിയിട്ടുണ്ട്. ഒരു പക്ഷെ ഇത് ഉച്ചഭക്ഷണത്തിന്റെ ഇടവേള ആയിരിക്കാം. ഇത് സൂചിപ്പിക്കുന്നത് ഓഫീസിലുള്ള ആരോ സ്വകാര്യതയുടെ ലംഘനം നടത്തിയെന്നാണ്. ഈ വ്യക്തി പ്രധാനപ്പെട്ട രേഖകളും ചോർത്താനിടയുണ്ട്. അയാളെ തിരിച്ചറിഞ്ഞ് പുറത്താക്കണം- ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. Must be exhausting, ensuring all those human rights. p
ഇസ്ലാമബാദ്: മന്ത്രിക്കസേരയിലിരുന്ന് പട്ടാപ്പകൽ നല്ലൊരു ഉറക്കം പാസാക്കി. കൗതുകകരമായ സംഗതി അതല്ല ഉറങ്ങുന്ന വനിതാ മന്ത്രിയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സമൂഹ മാധ്യമത്തിൽ വൈറലായി. പിന്നാലെ ട്രോൾ പെരുമഴയും. ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീൻ മസാരിക്കിനാണ് ഉറക്കം പണി കൊടുത്തത്.
ഷിറീൻ ഓഫീസിലിരുന്ന ഉറങ്ങുന്ന ചിത്രം ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാപകമായി പ്രചരിച്ചത്. തൊട്ടു പിന്നാലെ പാക്കിസ്ഥാനിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താക്കൾ ട്രോളുകളുമാമെത്തി. ഷിറീനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടുള്ളവയാണ് അധികം ട്രോളുകളും. അതേസമയം ഷിറീനെ അനുകൂലിച്ചും ആളുകളെത്തിയിട്ടുണ്ട്.
ഒരു പക്ഷെ ഇത് ഉച്ചഭക്ഷണത്തിന്റെ ഇടവേള ആയിരിക്കാം. ഇത് സൂചിപ്പിക്കുന്നത് ഓഫീസിലുള്ള ആരോ സ്വകാര്യതയുടെ ലംഘനം നടത്തിയെന്നാണ്. ഈ വ്യക്തി പ്രധാനപ്പെട്ട രേഖകളും ചോർത്താനിടയുണ്ട്. അയാളെ തിരിച്ചറിഞ്ഞ് പുറത്താക്കണം- ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Must be exhausting, ensuring all those human rights. pic.twitter.com/C9m7sQdg8G
- Aima Khosa (@aimaMK) September 13, 2018