- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
305 പേരുമായി പറന്നുയർന്ന പാക്ക് വിമാനത്തിലെ പ്രധാന പൈലറ്റ് സുഖാമായി കിടന്നുറങ്ങി; വിമാനത്തിന്റെ നിയന്ത്രണമേൽപ്പിച്ചത് പൈലറ്റ് ട്രെയിനിയെ; യാത്രക്കാരുടെ ജീവൻ പന്താടിയ പൈലറ്റിനെ പുറത്താക്കി എയർലൈൻസ് അധികൃതർ
ഇസ്ലാമാബാദ്: യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 305 പേരുമായി പറന്ന യാത്രാവിമാനത്തിന്റെ നിയന്ത്രണം ട്രെയിനിയായ പൈലറ്റിനു കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റിന്റെ ജോലി തെറിച്ചു. ഇസ്‌ലാമാബാദിൽനിന്നു ലണ്ടനിലേക്കു പോവുകയായിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനത്തിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനു കൈമാറി മുഖ്യ പൈലറ്റായ ആമിർ അക്തർ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനിൽ പോയിരുന്ന് ഉറങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 26നാണു സംഭവം അരങ്ങേറിയത്. ഇസ്ലാമാബാദ് ലണ്ടൻ വിമാനത്തിൽ ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസ്സൻ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയിനികളായി വരുന്ന വൈമാനികർക്കു പരീശിലനം നൽകുന്നതിന്റെ ചുമതലകൂടി വഹിക്കുന്ന ഹാഷ്മിക്ക്, ഈ ഇനത്തിൽ മാത്രം ഒരു ലക്ഷം രൂപയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നു പാക്കിസ്ഥാനിലെ ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ട്രെയിനിയായെത്തിയ മുഹമ്മദ് ആസാ
ഇസ്ലാമാബാദ്: യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 305 പേരുമായി പറന്ന യാത്രാവിമാനത്തിന്റെ നിയന്ത്രണം ട്രെയിനിയായ പൈലറ്റിനു കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റിന്റെ ജോലി തെറിച്ചു. ഇസ്‌ലാമാബാദിൽനിന്നു ലണ്ടനിലേക്കു പോവുകയായിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനത്തിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനു കൈമാറി മുഖ്യ പൈലറ്റായ ആമിർ അക്തർ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനിൽ പോയിരുന്ന് ഉറങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 26നാണു സംഭവം അരങ്ങേറിയത്. ഇസ്ലാമാബാദ് ലണ്ടൻ വിമാനത്തിൽ ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസ്സൻ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയിനികളായി വരുന്ന വൈമാനികർക്കു പരീശിലനം നൽകുന്നതിന്റെ ചുമതലകൂടി വഹിക്കുന്ന ഹാഷ്മിക്ക്, ഈ ഇനത്തിൽ മാത്രം ഒരു ലക്ഷം രൂപയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നു പാക്കിസ്ഥാനിലെ ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ട്രെയിനിയായെത്തിയ മുഹമ്മദ് ആസാദ് അലിയെ ഒപ്പമിരുത്തി പരിശീലിപ്പിക്കുന്നതിനു പകരം, വിമാനത്തിന്റെ സമ്പൂർണ നിയന്ത്രണം ട്രെയിനിയെ ഏൽപ്പിച്ച് ഇയാൾ ഉറങ്ങാൻ പോവുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ സമയം ഇയാൾ സീറ്റിൽ കിടന്നുറങ്ങിയത്രെ.
വിമാന യാത്രക്കാരിൽ ഒരാൾ പൈലറ്റ് ബിസിനസ് ക്ലാസിലെ സീറ്റിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ചിത്രം പ്രചരിപ്പിക്കുക മാത്രമല്ല, പൈലറ്റ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ച് അദ്ദേഹം പരാതി നൽകുകയും ചെയ്തു. സംഭവം വിവാദമായതോടെ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് പൈലറ്റിനെ ജോലിയിൽനിന്നു തിരിച്ചുവിളിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ എയർലൈൻസ് പൈലറ്റ്‌സ് അസോസിയേഷന്റെ (പിഎഎൽപിഎ) മുൻ പ്രസിഡന്റു കൂടിയായ ഹാഷ്മിക്കെതിരെ നടപടി സ്വീകരിക്കാൻ പിഐഎ ആദ്യം മടിച്ചെങ്കിലും, സമ്മർദ്ദം ശക്തമായതോടെ ജോലിയിൽനിന്ന് തിരിച്ചുവിളിക്കാൻ നിർബന്ധിതരാവുകയായിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ച പിഐഎ വക്താവ് ഡാനിയേൽ ഗിലാനി, ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും വെളിപ്പെടുത്തി.