- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയും മുസ്ലിം ലോകം നേരിടുന്ന പ്രധാന തിന്മകൾ; റിപ്പോർട്ട് ചെയ്യുന്നത് ഒരു ശതമാനം മാത്രം; പ്രമുഖ മുസ്ലിം പണ്ഡിതരടക്കം പങ്കെടുത്ത പരിപാടിയിൽ തുറന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: വർധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയുമാണ് മുസ്ലിം സമൂഹം നേരിടുന്ന പ്രധാന തിന്മകളെന്ന് പാക്സ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ലോകത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതരുൾപ്പെടെ പങ്കെടുത്ത ഇയാസത് ഇ മദീന; ഇസ്ലാം, സൊസൈറ്റി ആൻഡ് എത്തിക്കൽ റിവൈവൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
'സമൂഹത്തിൽ രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ട്. ഒന്ന് അഴിമതിയും രണ്ടാമത്തേത് ലൈംഗിക കുറ്റകൃത്യങ്ങളും. ലൈംഗിക കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെയധികം വർധിച്ചിട്ടുണ്ട്. ബലാത്സംഗവും ബാലപീഡനങ്ങളിലും ഒരു ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബാക്കി 99 ശതമാനത്തിലും സമൂഹം പോരാടേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഇത് തന്നെയാണ് അഴിമതിയിയിലും നടക്കുന്നത്. അഴിമതിയെ സമൂഹം അംഗീകരിക്കരുത്,' ഇമ്രാൻ ഖാൻ പറഞ്ഞു.
നിങ്ങളുടെ നേതൃത്വത്തിലുള്ളവർ കാലങ്ങളായി അഴിമതിയിൽ ഏർപ്പെടുന്നവരാകുമ്പോൾ അഴിമതിയെ അവർ സ്വീകാര്യമാക്കുന്നുവെന്നത് നിർഭാഗ്യകരവുമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. മുസ്ലിം സമുദായത്തിലെ നിരവധി പണ്ഡിതരെ പങ്കെടുപ്പിച്ചായിരുന്നു പ്രഭാഷണ സംവാദ പരിപാടി നടന്നത്. നമ്മുടെ സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ കുത്തനെ കൂടിയെന്നും ബലാത്സംഗവും ബാല പീഡനവും അടക്കമുള്ള തിന്മകളിൽ ഒരു ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്ന 99 ശതമാനം തിന്മയ്ക്കെതിരെയാണ് സമൂഹം പോരാടേണ്ടത്. അഴിമതി സംബന്ധിച്ചും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നത്. അഴിമതിയെ ഒരു തരത്തിലും സമൂഹം അംഗീകരിക്കാത്ത തലത്തിലേക്ക് എത്തിക്കണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ അഴിമതി വിരുദ്ധ പരാമർശം.
ചികിത്സയ്ക്കായി നാല് ആഴ്ചത്തേക്ക് ലണ്ടനിൽ പോകാൻ അനുമതി ലഭിച്ച 72 കാരനായ നവാസ് ഷെരീഫ് 2019 മുതൽ അവിടെ തുടരുകയാണ്. 2018ൽ അൽ അസീസിയ സ്റ്റീൽ മിൽ കേസിൽ കോടതി നവാസ് ഷെരീഫിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയാണ് നവാസ് ഷെരീഫ് ലണ്ടനിലേക്ക് പോയത്. ഇന്റർനെറ്റിലെ അശ്ലീലത്തിൽ നിന്ന് മുങ്ങിപ്പോവുന്നതിൽ നിന്ന് മുസ്ലിം യുവാക്കളെ രക്ഷിക്കേണ്ടതിനേക്കുറിച്ചും പാക് പ്രധാനമന്ത്രി സംസാരിച്ചു.
ഇന്റർനെറ്റിലെ അശ്ലീലത്തിൽ നിന്ന് മുങ്ങിപ്പോവുന്നതിൽ നിന്ന് മുസ്ലിം യുവാക്കളെ രക്ഷിക്കേണ്ടതിനേക്കുറിച്ചും പാക് പ്രധാനമന്ത്രി സംസാരിച്ചു.സമൂഹമാധ്യമങ്ങൾ മുഖേന യുവാക്കളുടെ വിശ്വാസത്തിലും മതപരവും ധാർമ്മികവുമായ മൂല്യങ്ങളിലുമുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്നതിനേക്കുറിച്ച് ഈ പരിപാടിയിൽ പണ്ഡിതർ സംസാരിച്ചിരുന്നു. ആധുനികത മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ചെറുക്കുന്നതിന് മുസ്ലിം രാജ്യങ്ങൾ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് സംവാദത്തിൽ പങ്കെടുത്ത പണ്ഡിതർ ചൂണ്ടിക്കാട്ടി.
ആധുനികത മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ചെറുക്കുന്നതിന് മുസ്ലിം രാജ്യങ്ങൾ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നാണ് സംവാദത്തിൽ പങ്കെടുത്ത പണ്ഡിതർ വിശദമാക്കിയത്. പ്രവാചകന്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ ആളുകളിലേക്ക് എത്തിക്കാനായി എൻആർഎഎ എന്ന ഗവേഷണ പ്രസ്ഥാനം ഇമ്രാൻ ഖാൻ ഒക്ടോബറിൽ രൂപീകരിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ മുഖേന യുവാക്കളുടെ വിശ്വാസത്തിലും മതപരവും ധാർമ്മികവുമായ മൂല്യങ്ങളിലുമുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്നതിനേക്കുറിച്ച് ഈ പരിപാടിയിൽ പണ്ഡിതർ സംസാരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്