തിരുവനന്തപുരം: പാക്കിസ്ഥാനിൽ അകാരണമായി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച എട്ടുമാസം പ്രായമുള്ള നിധിൻ എന്ന കുഞ്ഞിന് വേണ്ടി പ്രതിഷേധമുയർത്തി പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് മലയാളി ഹാക്കർമാർ. സൈന്യം എന്ന ബാനറിൽ നിലകൊള്ളുന്ന പാക് തീവ്രവാദികൾക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകൾ ഞങ്ങൾ ഇങ്ങു എടുക്കുന്നു എന്ന് പറഞ്ഞാണ് ഫെയ്‌സിബുക്കിൽ ഹാക്കിങ് വിവരം മല്ലു സൈബർ സോൾജിയേഴ്‌സ് പങ്കുവച്ചത്. പലരും പോസ്റ്റിന് താഴെ അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിട്ടുണ്ട്

ഈ കുഞ്ഞിന് വേണ്ടി മാത്രം അല്ല സമൂഹത്തിൽ സ്വന്തം ലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ ഇത് പോലെ നിശ്ശബ്ദരാക്കപെട്ട അനേകമായിരം നിധിന്മാർക്ക് വേണ്ടി ജീവന്റെ അവസാന ശ്വാസം നിലക്കുന്നത് വരെയും പ്രതികരിച്ചിരിക്കുമെന്ന് മല്ലു സൈബർ സോൾജിയേഴ്‌സ്. കുഞ്ഞിന്റെ വെടിയേറ്റ് കിടക്കുന്ന പടവും മല്ലു സൈബർ സോൾജിയേഴ്സിന്റെ ലോഗോയും സൈറ്റുകളിൽ പതിച്ചിട്ടുണ്ട്. ഫെസ്ബുക്കിലൂടെയാണ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത കാര്യം സംഘം വെളിപ്പെടുത്തിയത്. ഹാക്ക് ചെയ്ത സൈറ്റുകളുടെ ലിങ്കും അവർ പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്.

 

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

മല്ലു സൈബർ സോളജിർസ് എപ്പോളും നിങ്ങൾ മറക്കുന്നിടത്തു നിന്നു ആയിരിക്കും തുടക്കം.

We are silent but we will never forget

പാക്കിസ്ഥാനി സൈനികരുടെ തോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇര . വെറും 8 മാസം മാത്രം പ്രായമുള്ള മുലപ്പാലിന്റെ ഗന്ധം പോലും വിട്ടുമാറാത്ത നിധിൻ ..
സങ്കടപ്പെടാൻ ആരും ഉണ്ടാകില്ല , നവമാധ്യമങ്ങളിലെ പുരോഗമന വാദികൾ ആരും ഈ വാർത്ത കാണില്ല , ആരും പ്രൊഫൈൽ പിക്ചർ മാറ്റി അനുശോചന അറിയിക്കാൻ തിടുക്കപെടില്ല , ജസ്റ്റിസ് ഫോർ എന്ന ഹാഷ് റ്റാഗുകൾ ഉണ്ടാകില്ല കാരണം കൊല്ലപ്പെട്ട കുഞ്ഞിന് മതമില്ല. ഇതിൽ കൊയ്യാൻ രാഷ്ട്രീയ ലാഭങ്ങൾ ഇല്ല . എന്നാൽ ഞങ്ങൾക്കിതു ഒരിക്കലും മറക്കാൻ കഴിയില്ല ... കശക്കി എറിയപ്പെട്ടത് നാളയുടെ വാഗ്ദാനം ആണ് . അവനു വേണ്ടി ഞങ്ങൾ ശബ്ദം ഉയർത്തുക തന്നെ ചെയ്യും .ഈ കുഞ്ഞിന് വേണ്ടി മാത്രം അല്ല സമൂഹത്തിൽ സ്വലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ ഇത് പോലെ നിശ്ശബ്ദരാക്കപെട്ട അനേകമായിരം നിധിന്മാർക്ക് വേണ്ടി മല്ലു സൈബർ സോൾജിയേഴ്‌സ് ജീവന്റെ അവസാന ശ്വാസം നിലക്കുന്നത് വരെയും പ്രതികരിച്ചിരിക്കും 

ഈ പൊന്നോമനക്കു പകരം ആവില്ല എന്നറിയാം എന്നാലും സൈന്യം എന്ന ബാനറിൽ നിലകൊള്ളുന്ന പാക് തീവ്രവാദികൾക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകൾ ഞങ്ങൾ ഇങ്ങു എടുക്കുന്നു . കൂടെ കുറച്ചു പേരുടെ ഡീറ്റൈൽസും പുറത്തു വിടുന്നു