- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കുൽഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാൻ ഭയപ്പെടുത്തി, അപമാനിച്ചു; യാദവിന്റെ ഭാര്യ ചേതൻകുലിന്റെ ചെരുപ്പിൽ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നെന്ന് പറയുന്നത് പച്ചക്കള്ളം; രാജ്യവും പാർലമെന്റും ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്നു: പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന കുൽഭൂഷൻ യാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിലെത്തിയ കുടുംബത്തെ അവർ ഭയപ്പെടുത്തി. കുൽഭൂഷൻ യാദവിന്റെ ഭാര്യ ചേതൻകുലിന്റെ ചെരുപ്പിൽ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാക്കിസ്ഥാൻ പറയുന്നതു പച്ചക്കള്ളമാണ്. ജയിലിൽ കഴിയുന്ന കുൽഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാക്കിസ്ഥാനിൽവച്ച് ഏൽക്കേണ്ടിവന്ന അപമാനത്തിൽ രാജ്യവും പാർലമെന്റും ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ' വിമാനത്തിൽ കയറുന്നതിനു മുൻപ് തന്നെ എല്ലാ വിധ സുരക്ഷ പരിശോധനയും കഴിഞ്ഞിരുന്നു. കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവയുടെ വേഷമണിയിക്കാനായിരുന്നു പാക്കിസ്ഥാന്റെ ഉദ്ദേശ്യം.' തെറ്റായ നടപടിയിലൂടെയാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചതെന്നും രാജ്യമൊന്നടങ്കം കുൽഭൂഷൺ ജാദവിനൊപ്പം നിൽക്കണമെന്നും സുഷമ പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തി ജാദവിനെയും ഭാര്യ ചേതൻകുലിനെയും പാ
ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന കുൽഭൂഷൻ യാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിലെത്തിയ കുടുംബത്തെ അവർ ഭയപ്പെടുത്തി. കുൽഭൂഷൻ യാദവിന്റെ ഭാര്യ ചേതൻകുലിന്റെ ചെരുപ്പിൽ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാക്കിസ്ഥാൻ പറയുന്നതു പച്ചക്കള്ളമാണ്. ജയിലിൽ കഴിയുന്ന കുൽഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാക്കിസ്ഥാനിൽവച്ച് ഏൽക്കേണ്ടിവന്ന അപമാനത്തിൽ രാജ്യവും പാർലമെന്റും ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
' വിമാനത്തിൽ കയറുന്നതിനു മുൻപ് തന്നെ എല്ലാ വിധ സുരക്ഷ പരിശോധനയും കഴിഞ്ഞിരുന്നു. കുൽഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവയുടെ വേഷമണിയിക്കാനായിരുന്നു പാക്കിസ്ഥാന്റെ ഉദ്ദേശ്യം.' തെറ്റായ നടപടിയിലൂടെയാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചതെന്നും രാജ്യമൊന്നടങ്കം കുൽഭൂഷൺ ജാദവിനൊപ്പം നിൽക്കണമെന്നും സുഷമ പറഞ്ഞു.
കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തി ജാദവിനെയും ഭാര്യ ചേതൻകുലിനെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജാദവിനോട് മറാത്തി ഭാഷയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാദവിന്റെ ഭാര്യയുടെ താലി ഉൾപ്പെടെയുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാൻ ആവശ്യപ്പെട്ടെന്നും മാതൃഭാഷ സംസാരിക്കാൻ അനുവദിച്ചില്ലെന്നുമാണ് ഇന്ത്യൻ മന്ത്രാലയം ആരോപിച്ചത്.