- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: സൗദിയിൽ പാക്കിസ്ഥാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു. സൗദിയിൽ പാക്കിസ്ഥാന്റെ ആിരത്തോളം പട്ടാളക്കാർ ഉണ്ടെന്നിരിക്കെയാണ് ഇനിയും കൂടുതൽ സൈന്തയത്തെ സൗദിയിൽ വിന്യസിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നത്. സൗദി അംബാസഡർ നവാഫ് സയീദ് അൽ മലീക്കിയും പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജവാദ് ബജ്വയും തമ്മിൽ നടന്ന ഉഭയകക്ഷി സുരക്ഷയ്ക്കായുള്ള ചർച്ചയിലാണ് ഈ തീരുമാനമായത്. യമൻ പ്രതിസന്ധിയിൽ ഇടപെടില്ലെന്ന് പാക്കിസ്ഥാൻ പാർലമെന്റിൽ റെസല്യൂഷൻ പാസാക്കിയ പശ്ചാത്തലത്തിൽ പുതിയ തീരുമാനം വിമർശനങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. യമനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2015 മുതൽ തന്നെ സൗദി അറേബ്യ പാക്കിസ്ഥാനോട് സൈന്യത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആർമി ചീഫ് ജനറൽ ബജ്വ ഈ മാസാരംഭം സൗദി സന്ദർശിച്ച് ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനുമായും ഗ്രൗണ്ട് ഫോഴ്സ് കമാണ്ടർ ലെഫറ്റനന്റ് ജനറൽ ഫഹ്ദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
ഇസ്ലാമാബാദ്: സൗദിയിൽ പാക്കിസ്ഥാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു. സൗദിയിൽ പാക്കിസ്ഥാന്റെ ആിരത്തോളം പട്ടാളക്കാർ ഉണ്ടെന്നിരിക്കെയാണ് ഇനിയും കൂടുതൽ സൈന്തയത്തെ സൗദിയിൽ വിന്യസിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നത്.
സൗദി അംബാസഡർ നവാഫ് സയീദ് അൽ മലീക്കിയും പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജവാദ് ബജ്വയും തമ്മിൽ നടന്ന ഉഭയകക്ഷി സുരക്ഷയ്ക്കായുള്ള ചർച്ചയിലാണ് ഈ തീരുമാനമായത്.
യമൻ പ്രതിസന്ധിയിൽ ഇടപെടില്ലെന്ന് പാക്കിസ്ഥാൻ പാർലമെന്റിൽ റെസല്യൂഷൻ പാസാക്കിയ പശ്ചാത്തലത്തിൽ പുതിയ തീരുമാനം വിമർശനങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.
യമനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2015 മുതൽ തന്നെ സൗദി അറേബ്യ പാക്കിസ്ഥാനോട് സൈന്യത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആർമി ചീഫ് ജനറൽ ബജ്വ ഈ മാസാരംഭം സൗദി സന്ദർശിച്ച് ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനുമായും ഗ്രൗണ്ട് ഫോഴ്സ് കമാണ്ടർ ലെഫറ്റനന്റ് ജനറൽ ഫഹ്ദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.