- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനം വലഞ്ഞത് 38 മണിക്കൂർ; ഇന്റർനെറ്റ് മിന്നൽ പണിമുടക്കിൽ റദ്ദാക്കിയത് എട്ട് വിമാനങ്ങൾ; പാക്കിസ്ഥാൻ കടന്നുപോയത് ദുരിതത്തിന്റെ മണിക്കൂറുകൾ
ഇസ്ലാമാബാദ്: ഐടിയുഗത്തിൽ തട്ടുകേടുവന്നാൽ പണി പാളുമെന്ന് പാക്കിസ്ഥാൻകാർക്ക് മനസ്സിലായി. 38 മണിക്കൂറാണ് ഇന്റർനെറ്റില്ലാതെ ജനങ്ങൾ വലഞ്ഞത്.ഇന്റർനെറ്റ് ബന്ധം മുറിഞ്ഞതോടെ, നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചു. ഐടി വ്യവസായങ്ങളേയും പണിമുടക്ക് വലച്ചു. ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ വിമാനത്താവളത്തിൽ എട്ട് ആഭ്യന്തര-രാജ്യാന്തര സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. വിമാനങ്ങളുടെ ഷെഡ്യൂളുകളും, ടിക്കറ്റ് ബുക്കിങ്ങിനെയും പ്രശ്നം സാരമായി ബാധിച്ചു. കടലിനടിയിലൂടെ കടന്നു പോകുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-വെസ്റ്റേൺ യൂറോപ്പ് കേബിളിൽ ഉണ്ടായ തകരാറാണ് പാക്കിസ്ഥാനെ അവതാളത്തിലാക്കിയത്. കേബിൾ തകരാറോടെ, നെറ്റിന്റെ ബ്രൗസിങ് വേഗവും കുറഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപം പാക്കിസ്ഥാനിലേയ്ക്കുള്ള ആറു കേബിളുകൾ മുറിഞ്ഞെന്നാണ് വിവരം. കടലിനടിയിലെ കേബിളാണ് മുറിഞ്ഞതെന്ന് ആദ്യം കരുതിയെങ്കിലും അതുകരയിൽ തന്നെയാണെന്ന് വ്യക്തമായി. പ്രശ്‌നം പരിഹരിച്ചുവെന്ന് പാക് ടെലികമ്യൂണിക്കേഷൻ വക്താവ് അറിയിച്ചു.
ഇസ്ലാമാബാദ്: ഐടിയുഗത്തിൽ തട്ടുകേടുവന്നാൽ പണി പാളുമെന്ന് പാക്കിസ്ഥാൻകാർക്ക് മനസ്സിലായി. 38 മണിക്കൂറാണ് ഇന്റർനെറ്റില്ലാതെ ജനങ്ങൾ വലഞ്ഞത്.ഇന്റർനെറ്റ് ബന്ധം മുറിഞ്ഞതോടെ, നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചു. ഐടി വ്യവസായങ്ങളേയും പണിമുടക്ക് വലച്ചു.
ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ വിമാനത്താവളത്തിൽ എട്ട് ആഭ്യന്തര-രാജ്യാന്തര സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. വിമാനങ്ങളുടെ ഷെഡ്യൂളുകളും, ടിക്കറ്റ് ബുക്കിങ്ങിനെയും പ്രശ്നം സാരമായി ബാധിച്ചു.
കടലിനടിയിലൂടെ കടന്നു പോകുന്ന ഇന്ത്യ-മിഡിൽ ഈസ്റ്റ്-വെസ്റ്റേൺ യൂറോപ്പ് കേബിളിൽ ഉണ്ടായ തകരാറാണ് പാക്കിസ്ഥാനെ അവതാളത്തിലാക്കിയത്. കേബിൾ തകരാറോടെ, നെറ്റിന്റെ ബ്രൗസിങ് വേഗവും കുറഞ്ഞു.
സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപം പാക്കിസ്ഥാനിലേയ്ക്കുള്ള ആറു കേബിളുകൾ മുറിഞ്ഞെന്നാണ് വിവരം. കടലിനടിയിലെ കേബിളാണ് മുറിഞ്ഞതെന്ന് ആദ്യം കരുതിയെങ്കിലും അതുകരയിൽ തന്നെയാണെന്ന് വ്യക്തമായി. പ്രശ്‌നം പരിഹരിച്ചുവെന്ന് പാക് ടെലികമ്യൂണിക്കേഷൻ വക്താവ് അറിയിച്ചു.