- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യപ്രതിജ്ഞാ വാചകത്തിൽ മതനിന്ദ ആരോപിച്ചു തുടങ്ങിയ പ്രതിഷേധം കലാപമായി; ലാഹോറിലും കറാച്ചിയിലും പ്രതിഷേധം ശക്തം; മാധ്യമങ്ങൾക്ക് നിയന്ത്രണം; എല്ലാത്തിനും പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ
ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ രൂപം കൊണ്ട കലാപം അതിരൂക്ഷം. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിൽ മതനിന്ദ ആരോപിച്ചു തുടങ്ങിയ പ്രശ്‌നമാണ് കലാപത്തിലെത്തിയത്. നാലുപേരാണ് കലാപത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതിനിടെ ഇന്ത്യയാണ് കലാപത്തിന് പിന്നിൽ എന്ന വിചിത്രവാദവുമായി പാക്ക് സർക്കാർ രംഗത്തുവന്നു. പ്രതിേഷധക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. 200ൽ അധികം പേർക്കു പരുക്കുണ്ട്. സ്വകാര്യ ചാനലുകൾക്കും താൽകാലിക നിരോധനം ഏർപ്പെടുത്തി. കലാപസാധ്യത മുന്നിൽ കണ്ട് ഇതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ സ്വകാര്യ ചാനകൾക്ക് താത്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങൾ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യചാനലുകൾക്കു താൽകാലിക നിരോധനം കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കലാപം ലാഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയർ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറി
ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ രൂപം കൊണ്ട കലാപം അതിരൂക്ഷം. തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തിൽ മതനിന്ദ ആരോപിച്ചു തുടങ്ങിയ പ്രശ്‌നമാണ് കലാപത്തിലെത്തിയത്. നാലുപേരാണ് കലാപത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അതിനിടെ ഇന്ത്യയാണ് കലാപത്തിന് പിന്നിൽ എന്ന വിചിത്രവാദവുമായി പാക്ക് സർക്കാർ രംഗത്തുവന്നു.
പ്രതിേഷധക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. 200ൽ അധികം പേർക്കു പരുക്കുണ്ട്. സ്വകാര്യ ചാനലുകൾക്കും താൽകാലിക നിരോധനം ഏർപ്പെടുത്തി. കലാപസാധ്യത മുന്നിൽ കണ്ട് ഇതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ സ്വകാര്യ ചാനകൾക്ക് താത്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതു മതവികാരങ്ങൾ വ്രണപ്പെടുത്തുമെന്നു വിലയിരുത്തിയാണു സ്വകാര്യചാനലുകൾക്കു താൽകാലിക നിരോധനം കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കലാപം ലാഹോറിലേക്കും കറാച്ചിയിലേക്കും വ്യാപിക്കുകയാണ്. ടിയർ ഗ്യാസ് ഷെല്ലുകളും കല്ലുകളും പൊലീസിനുനേരെ വലിച്ചെറിഞ്ഞാണു കലാപകാരികൾ പൊലീസ് നടപടിയെ ചെറുക്കുന്നത്. തെഹ്രികെ ലെബെയ്ക് എന്ന തീവ്ര മത - രാഷ്ട്രീയപാർട്ടിയാണു പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്. നിയമമന്ത്രി സഹീദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈമാസം ആറിനാണ് ഉപരോധം തുടങ്ങിയത്. നൂറുകണക്കിനു പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ കലാപം നിയന്ത്രണാതീതമായി. സൈനികസഹായം തേടിയിരിക്കുകയാണു സർക്കാർ.