- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പാക്കിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത് കോഴിക്കോട് സ്വദേശിയായ സൂപ്പർമാർക്കറ്റ് മാനേജർ; താമസസ്ഥലത്തെക്കുറിച്ചുള്ള തർക്കത്തിനൊടുവിൽ പൂക്കോട് സ്വദേശിയായ അബ്ദുൾ റഷീദിനെ പാക് പൗരൻ കുത്തി മലർത്തിയെന്ന് സുഹൃത്തുക്കൾ; നന്മമരത്തിന്റെ അകാല വേർപാടിൽ ഞെട്ടി തരിച്ച് യുഎഇ മലയാളികൾ
ദുബായ്: വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ മലയാളിയെ പാക്കിസ്ഥാൻ സ്വദേശി കുത്തിക്കൊന്നു. പൂനൂർ പൂക്കോട് വി.കെ. അബുവിന്റെ മകൻ അബ്ദുൾ റഷീദി (42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഷീദ്. ഞായറാഴ്ച രാത്രി താമസസ്ഥലത്ത്വച്ചായിരുന്നു കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം. ദുബായ് ഇൻവെസ്റ്റ്മന്റെസ് പാർക്കിലെ സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് റഷീദും പ്രതിയായ പാക്കിസ്ഥാനിയും ഉൾപ്പെടെയുള്ള ജീവനക്കാർ താമസിച്ചിരുന്നത്. താമസ സൗകര്യത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. തർക്കത്തിനൊടുവിൽ കുത്തി മലർത്തുകയായിരുന്നുവെന്നാണ് സുഹൃത്ചതുക്കൾ പറയുന്നത്. സുഹൃത്തുക്കൾക്ക് എന്ത് പ്രശ്‌നമുണ്ടായാലും അവർക്കൊപ്പം നിൽക്കുന്ന നന്മയുള്ള മനുഷ്യനാണ് റഷീദെന്നും പ്രവാസികൾ പറയുന്നു. മരണം തീർത്തും വേദന ജനകമാമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ദുബായ്: വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ മലയാളിയെ പാക്കിസ്ഥാൻ സ്വദേശി കുത്തിക്കൊന്നു. പൂനൂർ പൂക്കോട് വി.കെ. അബുവിന്റെ മകൻ അബ്ദുൾ റഷീദി (42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഷീദ്.
ഞായറാഴ്ച രാത്രി താമസസ്ഥലത്ത്വച്ചായിരുന്നു കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം. ദുബായ് ഇൻവെസ്റ്റ്മന്റെസ് പാർക്കിലെ സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് റഷീദും പ്രതിയായ പാക്കിസ്ഥാനിയും ഉൾപ്പെടെയുള്ള ജീവനക്കാർ താമസിച്ചിരുന്നത്. താമസ സൗകര്യത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. തർക്കത്തിനൊടുവിൽ കുത്തി മലർത്തുകയായിരുന്നുവെന്നാണ് സുഹൃത്ചതുക്കൾ പറയുന്നത്.
സുഹൃത്തുക്കൾക്ക് എന്ത് പ്രശ്‌നമുണ്ടായാലും അവർക്കൊപ്പം നിൽക്കുന്ന നന്മയുള്ള മനുഷ്യനാണ് റഷീദെന്നും പ്രവാസികൾ പറയുന്നു. മരണം തീർത്തും വേദന ജനകമാമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.