വാഷിങ്ടൺ: ഹ്രസ്വ ശ്രേണിയിൽപ്പെട്ട തന്ത്രപരമായ ഉപകരണങ്ങൾ അടക്കം പാക്കിസ്ഥാൻ നിരവധി ആണവായധങ്ങൾ നിർമ്മിക്കുന്നതായി അമേരിക്കൻ ഇന്റലിജൻസ് വിഭാഗം. കടലിൽ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ, ദീർഘദൂര ബാലസ്റ്റിക് മിസൈലുകളും പാക്കിസ്ഥാൻ നിർമ്മിച്ച് കൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്സാണ് പറഞ്ഞു.

അമേരിക്കയുടെ പുത്തൻ ആണവായുധ നിർമ്മാണം പദേശത്തെ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അടുത്ത വർഷം അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഉത്തരകൊറിയയുടെ ആണവായുധ ഭീഷണിയായിരിക്കുമെന്നും ഡാൻ കോട്സ് മുന്നറിയിപ്പ് നൽകി.

ഇറാനും സിറിയയും അടക്കമുള്ള നിരവധി രാജ്യങ്ങൾക്ക് ബാലസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉത്തരകൊറിയ കൈമാറ്റം ചെയ്തിട്ടുണ്ട്. കൂടാതെ സിറിയയിൽ ആണവ റിയാക്ടർ നിർമ്മാണത്തിന് സഹായവും നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.