- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ മാത്രമല്ല, പാക്കിസ്ഥാനെയും ഇന്ത്യയുടെ വളർച്ച ആശങ്കപ്പെടുത്തുന്നു; ആഗോളരംഗത്തു സ്വാധീനം വർധിക്കുന്നതിലും യുഎസുമായുള്ള ബന്ധം ശക്തിപ്പെടുന്നതിലും അയൽക്കാർ അസ്വസ്ഥർ; ഏതു സമയവും പാക് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താമെന്നും യുഎസിന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ: ചൈനയെ മാത്രമല്ല, ആജന്മശത്രുവായ പാക്കിസ്ഥാനെയും ഇന്ത്യയുടെ വളർച്ച ആശങ്കപ്പെടുത്തുന്നു. ആഗോളതലത്തിൽ നിർണായക സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നതെങ്കിൽ, പാക്കിസ്ഥാന്റെ പ്രശ്‌നം പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധവും സ്വാധീനവുമാണ്. യുഎസ് ഇന്റലിജൻസാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പു നല്കിയത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി യുഎസ് ദേശീയ ഇന്റലിജൻസിന്റെ ഡയറക്ടർ ഡാനിയൽ കോട്‌സാണ് മുന്നറിയിപ്പ് നൽകിയത്. ഭീകരരെ സ്വന്തം മണ്ണിൽനിന്ന് തുടച്ചുനീക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റലിജൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സെനറ്റ് സെലക്ട് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മേഖലയിലെ യുഎസിന്റെ താൽപര്യങ്ങൾക്ക് പാക്കിസ്ഥാനിലെ ഭീകരസംഘങ്ങൾ ഭീഷണിയായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും കൂടുതൽ
വാഷിങ്ടൻ: ചൈനയെ മാത്രമല്ല, ആജന്മശത്രുവായ പാക്കിസ്ഥാനെയും ഇന്ത്യയുടെ വളർച്ച ആശങ്കപ്പെടുത്തുന്നു. ആഗോളതലത്തിൽ നിർണായക സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നതെങ്കിൽ, പാക്കിസ്ഥാന്റെ പ്രശ്‌നം പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധവും സ്വാധീനവുമാണ്. യുഎസ് ഇന്റലിജൻസാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പു നല്കിയത്.
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി യുഎസ് ദേശീയ ഇന്റലിജൻസിന്റെ ഡയറക്ടർ ഡാനിയൽ കോട്‌സാണ് മുന്നറിയിപ്പ് നൽകിയത്. ഭീകരരെ സ്വന്തം മണ്ണിൽനിന്ന് തുടച്ചുനീക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റലിജൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സെനറ്റ് സെലക്ട് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേഖലയിലെ യുഎസിന്റെ താൽപര്യങ്ങൾക്ക് പാക്കിസ്ഥാനിലെ ഭീകരസംഘങ്ങൾ ഭീഷണിയായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണവർ. രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്വന്തം അവസ്ഥയേക്കുറിച്ച് പാക്കിസ്ഥാൻ ആശങ്കാകുലരാണ്. ഇതിനു പുറമെ, യുഎസുമായുള്ള ഇന്ത്യയുടെ ബന്ധവും രാജ്യാന്തര തലത്തിൽ വലിയ സ്വാധീനശക്തിയായുള്ള ഇന്ത്യയുടെ വളർച്ചയും പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. രാജ്യാന്തര തലത്തിലെ ഒറ്റപ്പെടലിൽനിന്ന് രക്ഷപ്പെടാൻ ചൈനയുമായുള്ള ബന്ധം സുദൃഢമാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്വാധീനം നേടാനുള്ള ചൈനയുടെ താൽപര്യങ്ങൾക്കും സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസും സഖ്യരാജ്യങ്ങളും പരമാവധി സൈനിക പിന്തുണ നൽകുന്നുണ്ടെങ്കിലും, ദക്ഷിണേഷ്യൻ രാജ്യമായ അഫ്ഗാനിസ്ഥാനിൽ അടുത്ത വർഷവും രാഷ്ട്രീയ, സുരക്ഷാ രംഗങ്ങളിലെ സ്ഥിതിഗതികൾ മോശമായി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.