- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്; മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചു കൊലപ്പെടുത്തി; ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തു; ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവച്ചിരിക്കുന്നുവെന്നും റിപ്പോർട്ട്; ആക്രമണം, ഇന്ത്യ - പാക് സമുദ്രാതിർത്തിയിൽ
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെ പാക്കിസ്ഥാന്റെ ആക്രമണം. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ശ്രീധർ എന്നയാളാണ് മരിച്ചത്. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. ജൽപാരി എന്ന ബോട്ടിൽ യാത്ര ചെയ്ത മത്സ്യത്തൊഴിലാളികൾക്കു നേരെയാണ് പാക്കിസ്ഥാൻ നാവികസേന വെടിവയ്പ് നടത്തിയത്. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറുപേരെ പാക്ക് സൈന്യം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
#BREAKING | #Pakistan navy kills Indian fisherman off #Gujarat coast. In #Dwarka's Okha, there was a firing by Pakistan Marine in a boat named Jalpari, 1 fisherman named Sridhar has died in the firing and another one injured. pic.twitter.com/hw72yguDv0
- Subodh Kumar (@kumarsubodh_) November 7, 2021
ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ - പാക് സമുദ്രാതിർത്തിയിലാണ് പാക്കിസ്ഥാന്റെ വെടിവെപ്പ് ഉണ്ടായത്. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
പാക് നാവികസേനാംഗങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ പാക്കിസ്ഥാൻ പ്രകോപനം അഴിച്ചുവിടുന്നത്. 2015ൽ ഗുജറാത്തിൽ നടന്ന സമാനമായൊരു വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.