- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു;ഹാക്കർമാർ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തു; വിഷയം സ്ഥിരീകരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട്
ന്യൂഡൽഹി: പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തു. വെബ്സെറ്റ് ഹാക്ക് ചെയ്ത സംഘം അതിൽ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ ആയിരുന്നു സംഭവം. എന്നാൽ ഏതാനും മിനിട്ടുകൾക്കകം വെബ്സൈറ്റ് പഴയ രൂപത്തിലായി. പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്ന സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. രണ്ടുമാസം മുമ്പ് പാക്കിസ്ഥാന്റെ 30 സർക്കാർ വെബ്സൈറ്റുകൾ അജ്ഞാത സംഘം ഹാക്ക് ചെയ്തിരുന്നു. ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. അടുത്തിടെയായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹാക്കർമാർ ഇരുരാജ്യങ്ങളുടെയും വെബ് സൈറ്റുകൾ ഹാക്ക് ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ന്യൂഡൽഹി: പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തു. വെബ്സെറ്റ് ഹാക്ക് ചെയ്ത സംഘം അതിൽ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ ആയിരുന്നു സംഭവം. എന്നാൽ ഏതാനും മിനിട്ടുകൾക്കകം വെബ്സൈറ്റ് പഴയ രൂപത്തിലായി. പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്ന സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്.
രണ്ടുമാസം മുമ്പ് പാക്കിസ്ഥാന്റെ 30 സർക്കാർ വെബ്സൈറ്റുകൾ അജ്ഞാത സംഘം ഹാക്ക് ചെയ്തിരുന്നു. ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. അടുത്തിടെയായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഹാക്കർമാർ ഇരുരാജ്യങ്ങളുടെയും വെബ് സൈറ്റുകൾ ഹാക്ക് ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.