- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയ്ക്കെതിരേ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചെടുത്തു; ഉദ്യോഗസ്ഥൻ കോടതിയിലെത്തിയത് ഹൈക്കമ്മീഷനിൽ അഭയം തേടിയ ഇന്ത്യൻ വംശജയെ സഹായിക്കാനായി
ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ ഇസ്ലാമാബാദ് കോടതിയിൽ പിടിച്ചെത്തു. ഇന്ത്യൻ ഹൈക്കമീഷനിലെ ഫസ്റ്റ് സെക്രട്ടറി പോസ്റ്റിലുള്ള ഉദ്യോഗസ്ഥനാണ് നടപടി നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ പടിച്ചെടുത്ത ഫോൺ വൈകാതെ തന്നെ തിരിച്ചു നല്കിയതായും റിപ്പോർട്ടുകളുണ്ട്. തോക്കിന്മുനയിൽ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടിയ ഇന്ത്യൻ യുവതിയുമായി ബന്ധപ്പെട്ട കേസിനാണ് നയതന്ത്ര ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെത്തിയത്. യുവതിയും ഭർത്താവും തമ്മിലുള്ള കേസ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. യുവതിയെ സഹായിക്കാനാണ് നയതന്ത്ര ഉദ്യോഗസ്ഥൻ കോടതിയിലെത്തിയത്. 20 വയസുള്ള ഉസ്മയാണ് കഴിഞ്ഞയാഴ്ച ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടിയത്. ഖൈബർ പക്തൂൺഖ്വവാ പ്രവിശ്യയിലെ താഹിൽ അലി എന്നയാളാണ് ഉസ്മയെ വിവാഹം ചെയ്തത്. ഇദ്ദേഹം മുന്വേ വിവാഹിതനാണെന്നും നാലു കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞതോടെ ഉസ്മ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇന്ത
ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോൺ ഇസ്ലാമാബാദ് കോടതിയിൽ പിടിച്ചെത്തു. ഇന്ത്യൻ ഹൈക്കമീഷനിലെ ഫസ്റ്റ് സെക്രട്ടറി പോസ്റ്റിലുള്ള ഉദ്യോഗസ്ഥനാണ് നടപടി നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ പടിച്ചെടുത്ത ഫോൺ വൈകാതെ തന്നെ തിരിച്ചു നല്കിയതായും റിപ്പോർട്ടുകളുണ്ട്.
തോക്കിന്മുനയിൽ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടിയ ഇന്ത്യൻ യുവതിയുമായി ബന്ധപ്പെട്ട കേസിനാണ് നയതന്ത്ര ഉദ്യോഗസ്ഥൻ ഹൈക്കോടതിയിലെത്തിയത്. യുവതിയും ഭർത്താവും തമ്മിലുള്ള കേസ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. യുവതിയെ സഹായിക്കാനാണ് നയതന്ത്ര ഉദ്യോഗസ്ഥൻ കോടതിയിലെത്തിയത്.
20 വയസുള്ള ഉസ്മയാണ് കഴിഞ്ഞയാഴ്ച ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടിയത്. ഖൈബർ പക്തൂൺഖ്വവാ പ്രവിശ്യയിലെ താഹിൽ അലി എന്നയാളാണ് ഉസ്മയെ വിവാഹം ചെയ്തത്. ഇദ്ദേഹം മുന്വേ വിവാഹിതനാണെന്നും നാലു കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞതോടെ ഉസ്മ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇന്ത്യയിലേത്തു മടക്കി അയയ്ക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഉസ്മ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടിയത്.