ന്യൂഡൽഹി :  ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൻ ജാദവിൻെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര കോടതി വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാൻ. ഇന്ത്യവസ്തുതകൾ വളച്ചൊടിക്കുകയാണെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. നിഷകളങ്കരായ നിരവധി പാക്കിസ്ഥാനിയെ വധിച്ച ആളെ രക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അന്താരാഷ്ട്ര കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയുടെ വിധി എന്തായാലും ആംഗീകരിക്കില്ല. വേണമെങ്കിൽ കുൽഭൂഷൻ യാദവിന് ദയാഹർജ്ജി നൽകമെന്ന നിലപാടിലാണ് പാക്കിസ്ഥാനുള്ളത്.

കേസിൽ ഇന്ത്യക്ക് കക്ഷി ചേരാനാവില്ലെന്ന മുൻ വാദത്തിൽ തന്നെ വിധിക്ക് ശേഷവും പാക്കിസ്ഥാൻ ഉറച്ച് നിൽക്കുകയാണ്. കുറ്റസമ്മതം നടത്തിയ ഒരു ചാരന്റെ വധശിക്ഷ നടപ്പാക്കാൻ ആരുടേയും അനുമതി ആവശ്യമില്ല. എല്ലാ നിയമവശങ്ങളും പരിഗണിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ അന്തരാഷ്ട്ര കോടതിയുടെ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാൻ പറയുന്നു.

ജാദവിന്റെ മുസ്ലിം പേരുള്ള പാസ്‌പോർട്ടിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ഇന്ത്യക്ക് സാധിച്ചില്ല. അന്താരാഷ്ട്ര കോടതിയെ രാഷ്ട്രീയ നാടക വേദിയായിട്ട് ഇന്ത്യ ഉപയോഗിക്കുന്നതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. കുറ്റസമ്മതം നടത്തിയ ഒരു കുറ്റവാളിയുടെ കാര്യത്തിൽ നയതന്ത്ര പരിരക്ഷ നൽകാനാവില്ലെന്നും പാക്കിസ്ഥാൻ പറയുന്നു. കേസിൽ അന്തിമവാദത്തിൽ ഇക്കാര്യങ്ങൾ ശക്തമായി വാദിക്കാനുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ. കേസിൽ അന്തിമ വിധി വരുന്നത് വരെ കുൽഭൂഷന്റെ വധശിക്ഷ നടപ്പാക്കരുടെന്നും കുൽഭൂഷന് നിയമസഹായവും നയതന്ത്ര സഹായവും നൽകാനുള്ള എല്ലാ അവകാശവും ഇന്ത്യക്ക് ഉണ്ടെന്നുമാണ് ഇന്ന് അന്താരാഷ്ട്ര കോടതി വിധിച്ചത്.

വിഷയം അന്തരാഷ്ട്ര കോടതിയുടെ പരിഗണനയിൽ വരുന്നതല്ലെന്ന പാക്കിസ്ഥാന്റെ വാദം കോടതി തള്ളിയിരുന്നു. വിയന്ന കൺവെൻഷൻ പ്രകാരം കേസിൽ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാമെന്നും തുടക്കം മുതൽ പാക്കിസ്ഥാൻ മുൻവിധിയോടെയാണ് കേസ് മുന്നോട്ട് കൊണ്ടുപോയതെന്നും കോടതി ഉത്തരവിൽ ആരോപിച്ചിരുന്നു. പട്ടാള കോടതിക്ക് പുറത്ത് സാധാരണ കോടതിയിൽ കേസ് പാക്കിസ്ഥാൻ വിചാരണ ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.