- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് കഴിയട്ടെ..ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം അതിനുശേഷമാവാം; ഉഭയകക്ഷി ബന്ധം നന്നാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
റിയാദ്: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പരിശ്രമം അടുത്ത വർഷത്തെ ദേശീയ തിരഞ്ഞെടുപ്പിന് ശേഷം തുടരുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അയൽക്കാരുമായി സമാധാനം പുനഃസ്ഥാപിക്കാൻ ഒരുവട്ടം ശ്രമിച്ചെങ്കിലും, അനുകൂല പ്രതികരണമല്ല കിട്ടിയത്. എന്നാൽ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. മറ്റെന്തിനേക്കാളും പാക്കിസ്ഥാൻ ഇപ്പോൾ കാംക്ഷിക്കുന്നത് സമാധാനവും സുരക്ഷയുമാണ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻപൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയെങ്കിലും, ഇന്ത്യ അതുറദ്ദാക്കുകയായിരുന്നു.
റിയാദ്: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പരിശ്രമം അടുത്ത വർഷത്തെ ദേശീയ തിരഞ്ഞെടുപ്പിന് ശേഷം തുടരുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അയൽക്കാരുമായി സമാധാനം പുനഃസ്ഥാപിക്കാൻ ഒരുവട്ടം ശ്രമിച്ചെങ്കിലും, അനുകൂല പ്രതികരണമല്ല കിട്ടിയത്. എന്നാൽ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. മറ്റെന്തിനേക്കാളും പാക്കിസ്ഥാൻ ഇപ്പോൾ കാംക്ഷിക്കുന്നത് സമാധാനവും സുരക്ഷയുമാണ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎൻപൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ച് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയെങ്കിലും, ഇന്ത്യ അതുറദ്ദാക്കുകയായിരുന്നു.
Next Story