മുൾട്ടാൻ: പ്രമുഖ പാക്കിസ്ഥാനി നടി ഷമീമിനെ അജ്ഞാതർ വെടിവച്ചു കൊന്നു. മുൾട്ടാൻ സിറ്റിയിലെ വീട്ടിനു മുന്നിലാണ് ഷെമീമിനെ വെടിവച്ച് വീഴ്‌ത്തിയത്.

ആരോ ഫോണിൽ വിളിച്ച് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി വന്ന ഷമീമിമിനെ ഗെയിറ്റിനു മുന്നിൽ വച്ച് വെടിവച്ച് വീഴ്‌ത്തുകയായിരുന്നുവെന്നും ഷെമീമിന്റെ സഹോദരൻ പൊലീസിനോട് പറഞ്ഞു.

ഷമീമിന്റെ മുൻഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു. മികച്ച നർത്തകിയും തിയറ്റർ പ്രവർത്തക കൂടിയായ ഷമീമിന് നേരത്ത ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 29 കാരിയായ നടിയെ ഷമോ എന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നത്