- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയത് പാക്കിസ്ഥാനി; കൊലപാതകത്തിൽ കലാശിച്ചത് ഭീഷണിപ്പെടുത്തി പണവും മൊബൈൽ റീചാർജ് കൂപ്പണുകളും ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്; 12 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കിയ ഷാർജ പൊലീസിന്റെ മിടുക്കിന് കൈയടി
ഷാർജ: കവർച്ച തടഞ്ഞ മലയാളി കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പാക്കിസ്ഥാൻ സ്വദേശി അറസ്റ്റിൽ. തിരൂർ കൽപകഞ്ചേരി കുടലിൽ മുഹമ്മദ് അലി(52) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ 12 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടിയത്. 42 വയസ്സുള്ള പാക് സ്വദേശിയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷാർജയിലെ മെയ്സലൂൺ ഭാഗത്തു മജസ്റ്റിക് സൂപ്പർമാർക്ക് നടത്തിവരികെയായിരുന്നു മുഹമ്മദ് അലി തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. അലിയുടെ സ്ഥാപനത്തിൽ കവർച്ച നടത്താനെത്തിയ പ്രതിയുമായുണ്ടായ മല്പിടുത്തമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുള്ള കടക്കാരൻ അലിയെ കടയ്ക്ക് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അലി അല്ലാതെ സ്ഥാപനത്തിൽ മറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് പ്രതി മൈസലൂണിലെ മജസ്റ്റിക് സൂപ്പർമാർക്കറ്റിൽ എത്തിയത്. എത്തിയ ഉടനെ കത്തി പുറത്തെടുത്ത് പണവും മ
ഷാർജ: കവർച്ച തടഞ്ഞ മലയാളി കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പാക്കിസ്ഥാൻ സ്വദേശി അറസ്റ്റിൽ. തിരൂർ കൽപകഞ്ചേരി കുടലിൽ മുഹമ്മദ് അലി(52) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ 12 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടിയത്. 42 വയസ്സുള്ള പാക് സ്വദേശിയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഷാർജയിലെ മെയ്സലൂൺ ഭാഗത്തു മജസ്റ്റിക് സൂപ്പർമാർക്ക് നടത്തിവരികെയായിരുന്നു മുഹമ്മദ് അലി തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. അലിയുടെ സ്ഥാപനത്തിൽ കവർച്ച നടത്താനെത്തിയ പ്രതിയുമായുണ്ടായ മല്പിടുത്തമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുള്ള കടക്കാരൻ അലിയെ കടയ്ക്ക് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
അലി അല്ലാതെ സ്ഥാപനത്തിൽ മറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് പ്രതി മൈസലൂണിലെ മജസ്റ്റിക് സൂപ്പർമാർക്കറ്റിൽ എത്തിയത്. എത്തിയ ഉടനെ കത്തി പുറത്തെടുത്ത് പണവും മൊബൈൽ റീചാർജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാൽ അലി ഇതിന് വഴങ്ങിയില്ല. തുടർന്ന് നടന്ന മൽപ്പിടിത്തമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അലിയുടെ ദേഹത്ത് നിരവധി കുത്തുകളേറ്റിരുന്നു. ചോരയിൽ കുളിച്ചാണ് മൃതദേഹം കിടന്നിരുന്നത്.
ചൊവ്വാഴ്ച രാവിലെ 8.15നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ഷാർജ പൊലീസിന് ലഭിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. എന്നാൽ കൊല നടന്ന സ്ഥാപനത്തിൽ സിസി ടിവിയില്ലാത്തത് വില്ലനായി. തൊട്ടടുത്ത സ്ഥാപനത്തിൽ പ്രതിയെന്ന് തോന്നിക്കുന്ന ഒരാൾ ഇറങ്ങി ഓടുന്നതിന്റെ മങ്ങിയ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് സുക്ഷ്മമായി പരിശോധിച്ചെങ്കിലും കൃത്യമായ രൂപം പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ പൊലീസിന്റെ രഹസ്യ നീക്കത്തിൽ പ്രതി അകപ്പെടുകയായിരുന്നു.
മെയ്സലൂണിൽ 30 വർഷമായി സൂപ്പർ മാർക്കറ്റ് നടത്തുകയാണ് അലി. സഹോദരൻ അബ്ദുൾ അസീസ് അലിയുമായി ചേർന്നാണ് മുഹമ്മദ് അലി കച്ചവടം നടത്തിയിരുന്നത്. മറ്റൊരു സഹോദരൻ ഗഫൂറും ഒപ്പമുണ്ടായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്.