- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ മാലികിന് പിന്നാലെ പാക്കിസ്ഥാന്റെ ഗ്ലാമർ മോഡൽ ക്വാൻഡിൽ ബലോചും ഇന്ത്യയിലേക്ക്; ബിഗ് ബോസ് പത്താം സീസണിൽ പങ്കെടുക്കാൻ പാക് പൂനം പാണ്ഡെ എത്തിയേക്കും
ഇന്ത്യയിൽ ഏറ്റവും അധികം കാഴ്‌ച്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഏറെ വിവാദങ്ങൾക്കും വാർത്തകൾക്കും ഗോസിപ്പുകൾക്കും പിറവി നൽകുന്ന ഒരു ഇടംകൂടിയായി മാറിയിട്ടുണ്ട് കഴിഞ്ഞ കുറേ കാലങ്ങളായി ബിഗ് ബോസ് റിയാലിറ്റി ഷോകൾ്. ഇപ്പോഴിതാ ഒമ്പത് സീസൺ പൂർത്തിയായി കഴിഞ്ഞ ഈ ഷോയുടെ പത്താം സീസണെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങി. ഇതിന്റെ ഒമ്പതാം പതിപ്പിൽ അവതാരകനായി (ഹോസ്റ്റ്) എത്തിയത് ബോളിവുഡിന്റെ മുടിചൂടാ മന്നൻ സൽമാൻ ഖാനായിരുന്നു. പത്താം സീസണിൽ ആര് അവതാരകനാകും എന്ന ആകാംക്ഷ നില്‌ക്കെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങളെ ക്കുറിച്ചുള്ള വാർത്തകളാണ് സജീവമാകുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് പ്രശസ്തായ പാക് നടിയാണ് വീണാ മാലികിന് പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു ചൂടൻ നടി പത്താം സിസണിൽ എത്തുമെന്നാണ് പുതിയ വിശേഷം.പാക്കിസ്ഥാനിലെ പൂനം പാണ്ഡെ എന്നറിയപ്പെടുന്ന ക്വൻദീൽ ബലോച്ച് ബിഗ് ബോസ് ഷോയുടെ പത്താം സീസണിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. താരത്തെ ബിഗ് ബോസിന്റെ പുതിയ സീസണിൽ
ഇന്ത്യയിൽ ഏറ്റവും അധികം കാഴ്‌ച്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഏറെ വിവാദങ്ങൾക്കും വാർത്തകൾക്കും ഗോസിപ്പുകൾക്കും പിറവി നൽകുന്ന ഒരു ഇടംകൂടിയായി മാറിയിട്ടുണ്ട് കഴിഞ്ഞ കുറേ കാലങ്ങളായി ബിഗ് ബോസ് റിയാലിറ്റി ഷോകൾ്. ഇപ്പോഴിതാ ഒമ്പത് സീസൺ പൂർത്തിയായി കഴിഞ്ഞ ഈ ഷോയുടെ പത്താം സീസണെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങി. ഇതിന്റെ ഒമ്പതാം പതിപ്പിൽ അവതാരകനായി (ഹോസ്റ്റ്) എത്തിയത് ബോളിവുഡിന്റെ മുടിചൂടാ മന്നൻ സൽമാൻ ഖാനായിരുന്നു. പത്താം സീസണിൽ ആര് അവതാരകനാകും എന്ന ആകാംക്ഷ നില്‌ക്കെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങളെ ക്കുറിച്ചുള്ള വാർത്തകളാണ് സജീവമാകുന്നത്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് പ്രശസ്തായ പാക് നടിയാണ് വീണാ മാലികിന് പിന്നാലെ പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു ചൂടൻ നടി പത്താം സിസണിൽ എത്തുമെന്നാണ് പുതിയ വിശേഷം.പാക്കിസ്ഥാനിലെ പൂനം പാണ്ഡെ എന്നറിയപ്പെടുന്ന ക്വൻദീൽ ബലോച്ച് ബിഗ് ബോസ് ഷോയുടെ പത്താം സീസണിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. താരത്തെ ബിഗ് ബോസിന്റെ പുതിയ സീസണിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
പുതിയ സീസന്റെ പ്രമോകളിലും ഇത് സംബന്ധിച്ച് സൂചനയുണ്ട്.തന്റെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചാൽ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ബലോച്ച് പറഞ്ഞു. ഷോയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ബലോച്ച് കൂട്ടിച്ചേർത്തു. ഷോയിൽ പങ്കെടുക്കുന്നതിന് താരത്തെ അണിയറ പ്രവർത്തകർ സമീപിച്ചതായി പാക് മാദ്ധ്യമമായ ഡോൺ ന്യൂസും നടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജും സ്ഥിരീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടെ പാക് ടീം വിജയിച്ചാൽ താൻ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച് പ്രശസ്തയായ താരമാണ് ബലോച്ച്.പുനം പാണ്ഡെ നടത്തുന്നത് പോലെ, സോഷ്യൽ മീഡിയയിൽ സ്വന്തം ശരീരം പ്രദർശിപ്പിക്കുന്നതിൽ മിടുക്കിയാണ് ബലോചും.