ടെക്സസ്: സാന്റ ഫെ ഹൈസ്‌കൂളിൽ നടന്ന വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടപത്തുപേരിൽ പാക്കിസ്ഥാനി വിദ്യാർത്ഥിനി സബിക ഷെയ്ക്കുംഉൾപ്പെടുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. പാക്കിസ്ഥാൻഎംബസിയും സബികയുടെ മരണം സ്ഥിരീകരിച്ചു.

രാജ്യത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സബികയുടെ ആകസ്മികമരണമെന്ന് പാക്കിസ്ഥാൻ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺഭാരവാഹികൾ അറിയിച്ചു. പത്തുപേരുടെ മരണത്തിനും പത്തു പേർക്ക്പരുക്കേൽക്കുന്നതിനും ഇടയാക്കിയ വെടിവയ്‌പ്പിൽ പൊലീസ് പിടിയിലായ അതേസ്‌കൂളിലെ വിദ്യാർത്ഥി ഡിമിട്രിയസ് പൊഗോർട്ടിസിനെ വിഡിയൊകോൺഫറൻസിലൂടെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി.

കോട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച ഷോട്ട് ഗണ്ണും, ഹാന്റ് ഗണ്ണുമായിഡിമിട്രിയസ് സ്‌കൂളിൽ പ്രവേശിച്ചു വിദ്യാർത്ഥികൾക്കുനേരെനിറയൊഴിക്കുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച രണ്ടു തോക്കുംഡിമിട്രിയസിന്റെ പിതാവിന്റേതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.