തിർത്തിയിലെ ഇന്ത്യ-പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ സിനിമ മേഖലയിലെ സൗഹൃദങ്ങളും തകർന്ന മട്ടാണ്. അതിർത്തിയിൽ സേന കൈമാറാറുള്ള ദീപാവലി മധുരം പോലും ഇത്തവണ കൈമാറിയില്ല. ഇതിനിടെയാണ് സൗഹൃദത്തിന്റെ ഒരു പാട്ട് മലയാളം സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. നിവിൻ പോളി ചിത്രമായ പ്രേമം സിനിമയുടെ ആരാധികയായി രംഗത്തുവന്നത് പാക്കിസ്ഥാനിയായ നാസിയ അമീൻ മുഹമ്മദാണ്. ദുബായിൽ സ്ഥിരതാമസമാക്കിയ നാസിയ അമീൻ മുഹമ്മദാണ് മലരേ ഗാനം പാടി രംഗത്തുവന്നത്.

പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ അറിയപ്പെടുന്ന ഒരു പാട്ടുകാരി കൂടിയാണ്. മലയാളികളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നാസിയ ഏറ്റവുമൊടുവിലായി തന്റെ മലയാളി സുഹൃത്തുക്കൾക്കായി മലരേ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. വാക്കുകളുടെ ഉച്ഛാരണത്തിൽ പിശകുണ്ടെങ്കിൽ ക്ഷമിക്കണം എന്ന മുഖവുരയോടയാണ് പാക് ഗായികയുടെ പാട്ട്. സാമാന്യം നല്ല വിധത്തിൽ തന്നെ നാസിയ പാട്ട് പാടുന്നത്.

പാക് പെൺകുട്ടിയുടെ മലയാളം ഗാനം ഇതിനോടകം തന്നെ യുട്യൂബിലും ഫേസ്‌ബുക്കിലുമായി ഗാനം വൈറലായിട്ടുണ്ട. ഇതിനോടകം തന്നെ 22 ഭാഷയിലെ ഗാനങ്ങൾ താൻ ആലപിച്ചിട്ടുണ്ടെന്നാണ് നാസിയ വ്യക്തമാക്കുന്നത്. നാസിയയുടെ മാതാവ് ഇന്ത്യക്കാരിയാണ്. ദുബായിൽ ബിസിനസ് ഡെവലെപ്‌മെന്റ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് അവർ.