- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാല സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി വെർച്വൽ (സൂം) മീറ്റിങ് 21ന്
ഹ്യൂസ്റ്റൺ: സമാഗതമായ ക്രിസ്തുമസ് ന്യൂ ഇയർ അവസരത്തിൽ, പ്രത്യേകമായിഅമേരിക്കയിൽ അധിവസിക്കുന്ന പാലാ സെന്റ് തോമസ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ഒരു വെർച്ച്വൽ (സും) സൗഹൃദ സമ്മേളനം നടത്താൻതീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ, പാലാ സെന്റ്‌തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ യോഗത്തിൽ പ്രവേശിച്ചാലും സ്വാഗതംചെയ്യും. യുഎസ് യിലെ നിശ്ചിത മീറ്റിങ് സമയം അനുസരിച്ച് അവരവർഅധിവസിക്കുന്ന സ്ഥലത്തെ തീയതിയും സമയവും കണക്കാക്കി യോഗത്തിൽപ്രവേശിക്കണം എന്ന് മാത്രം.
അനേകം പ്രതിഭാശാലികൾ പഠിച്ച പ്രസ്തുത കോളേജിലെ ഏതു വർഷത്തെആയാലും പൂർവ്വ വിദ്യാർത്ഥികൾ പരസ്പരം പരിചയങ്ങൾ പുതുക്കുക,പരിചയമില്ലാത്തവർ പരിചയപ്പെടുക, അവരുടെ ക്യാമ്പസ് കോളേജ് പഠനകാലത്തെഅനുഭവങ്ങൾ, അനുസ്മരണങ്ങൾ പങ്കുവയ്ക്കുക, വീണ്ടും വല്ലപ്പോഴുംബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ കൈമാറുക, കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയവയാണ് അജണ്ട. എല്ലാം അവരവരുടെ ഇഷ്ടവും താല്പര്യവും
അനുസരിച്ചു മാത്രം. ഈ മീറ്റിംഗിൽ പ്രത്യേക ഭാരവാഹികൾ ആരുമില്ല. യോഗം
സുഗമമായി നടത്താൻ ഒരു മോഡറേറ്റർ മാത്രം കാണും.
കേരളത്തിലെ ഒരു സമുന്നത വിദ്യാപീഠം ആയ, പാലാ സെന്റ് തോമസ് കോളേജ്പൂർവ്വ വിദ്യാർത്ഥികൾ പ്രത്യേകമായി അമേരിക്കയിൽ വസിക്കുന്നവരെ ലക്ഷ്യമാക്കി
ഡിസംബർ 21 തിങ്കൾ വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം-
ന്യൂയോർക്കു ടൈം) ആണ് വെർച്വൽ (സും) മീറ്റിങ് ആരംഭിക്കുക.താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് വഴിയോ, അല്ലെങ്കിൽ ZOOM.COM തുറന്ന്മീറ്റിങ് ഐഡി, തുടർന്ന് passcode കൊടുത്തും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.
Date: December 21, 2020 Monday Time: 7 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 281 741 9465