- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ചു റോഡിൽ വീണു; ഡ്രൈവറുടെ നടപടിയിൽ വ്യാപക പ്രതിഷേധം; ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനു ബസ് ഡ്രൈവറുടെ അസഭ്യവർഷം
പാലാ: ബസ്സിൽനിന്നും യാത്രക്കാരൻ തെറിച്ചു വീണത് ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനോട് അപമര്യാദയായി പെരുമാറുകയും അപകടത്തിൽപ്പെട്ട യാത്രക്കാരനെ ശ്രദ്ധിക്കാതെ ബസുമായി പോകുകയും ചെയ്ത ബസ് ഡ്രൈവർക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാവിലെ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലെ വെയ്റ്റിങ് ഷെഡിനു സമീപമാണ് സംഭവം നടന്നത്. കോട്ടയത്തുനിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ കുഴിത്തോട്ട് ബസ് വെയറ്റിങ് ഷെഡിനു മുന്നിൽ നിന്നും അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോഴാണ് യാത്രക്കാരൻ വഴിയിലേക്ക് തെറിച്ചു വീണത്. ആളുകൾ വഴിയിൽ വീണ യാത്രക്കാരനെ സഹായിക്കുന്നതിനിടെ ഈ വഴി കടന്നു വന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ബസ് ഡ്രൈവറെ അപകടം വിവരം ധരിപ്പിച്ചപ്പോൾ അപമര്യാദയായി പെരുമാറുകയും അസഭ്യം പറഞ്ഞുകൊണ്ട് അപകടത്തിൽപ്പെട്ടയാളെ ശ്രദ്ധിക്കപോലും ചെയ്യാതെ ബസുമായി പോകുകയുമായിരുന്നു. ബസ് ജീവനക്കാരന്റെ നടപടി എബി ജെ. ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആയിരക്കണക്കിനാളുകൾ പ്രതിഷേധമറിച്ചു. ആരോപണ വിധേയമായ ബസിന്റെ വിവിധ സർവീസുക
പാലാ: ബസ്സിൽനിന്നും യാത്രക്കാരൻ തെറിച്ചു വീണത് ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനോട് അപമര്യാദയായി പെരുമാറുകയും അപകടത്തിൽപ്പെട്ട യാത്രക്കാരനെ ശ്രദ്ധിക്കാതെ ബസുമായി പോകുകയും ചെയ്ത ബസ് ഡ്രൈവർക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാവിലെ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലെ വെയ്റ്റിങ് ഷെഡിനു സമീപമാണ് സംഭവം നടന്നത്.
കോട്ടയത്തുനിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ കുഴിത്തോട്ട് ബസ് വെയറ്റിങ് ഷെഡിനു മുന്നിൽ നിന്നും അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോഴാണ് യാത്രക്കാരൻ വഴിയിലേക്ക് തെറിച്ചു വീണത്. ആളുകൾ വഴിയിൽ വീണ യാത്രക്കാരനെ സഹായിക്കുന്നതിനിടെ ഈ വഴി കടന്നു വന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ബസ് ഡ്രൈവറെ അപകടം വിവരം ധരിപ്പിച്ചപ്പോൾ അപമര്യാദയായി പെരുമാറുകയും അസഭ്യം പറഞ്ഞുകൊണ്ട് അപകടത്തിൽപ്പെട്ടയാളെ ശ്രദ്ധിക്കപോലും ചെയ്യാതെ ബസുമായി പോകുകയുമായിരുന്നു. ബസ് ജീവനക്കാരന്റെ നടപടി എബി ജെ. ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആയിരക്കണക്കിനാളുകൾ പ്രതിഷേധമറിച്ചു. ആരോപണ വിധേയമായ ബസിന്റെ വിവിധ സർവീസുകളെക്കുറിച്ചു വ്യാപകമായ പരാതികളാണ് ആളുകൾ സോഷ്യൽ മീഡിയായിലൂടെ പങ്കുവച്ചത്.
ഡ്രൈവറുടെ നടപടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് എബി ജെ. ജോസ് പരാതി നൽകി.ഡ്രൈവറുടെ നടപടിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ഓടുന്ന ബസ് സർവീസുകൾക്ക് എതിരെ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു. ഹെൽമെറ്റും സീറ്റ് ബൽറ്റും ധരിക്കാത്തവരെ പിടിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തി. സാംജി പഴേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, ആർ. മനോജ്, ടി. ആർ. നരേന്ദ്രൻ,അഡ്വ. സന്തോഷ് മണർകാട്,ആൽബിൻ ജോസഫ്, അനിൽ വി. നായർ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.