- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഹാദികൾ നടത്തുന്ന ഐസ്ക്രീം പാർലറുകളും മധുര പാനീയ കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്ത്; വിഷസർപ്പത്തെ കൂട്ടിൽ അടയ്ക്കണമെന്ന് സമസ്ത വിദ്യാർത്ഥി വിഭാഗം
തിരുവനനന്തപുരം: കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പൂർണ രൂപം പുറത്തുവന്നു. ബിഷപ്പിനെതിരെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രംഗത്ത് വന്നു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പരാമർശത്തെ കൂട്ടിപിടിച്ചാണ് ബിഷപ്പ് കേരളത്തിലെ സാഹചര്യം വിശകലനം ചെയ്യുന്നത്. 'കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽപെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായ നിമിഷ ആയിരുന്നു. ആയിഷ ക്രിസ്ത്യാനിയായ സോണി സെബാസ്റ്റ്യൻ ആയിരുന്നു. തുടങ്ങിയവർ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളായിരുന്ന ഇവർ എങ്ങനെ തീവ്രവാദ ക്യാമ്പുകളിൽ എത്തിയെന്ന് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്.
എങ്ങനെയാണ് ഒരു പെൺകുട്ടിയെ വശത്താക്കാൻ സ്വാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരെയാണ് ജിഹാദികൾ എന്ന് പറയുന്നത്.
കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവർ വെറുെത കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ബിഷപ്പ് പറയുന്നു.' അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർക്ക് അവരുടെതായ നിക്ഷിപ്തതാൽപര്യങ്ങൾ ഉണ്ടാകാം. ഒരു കാര്യം പകൽ പോലെ വ്യക്തമാണ്. നമ്മുടെ പെൺകുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയവിവാഹങ്ങളല്ല. മറിച്ച് നശിപ്പിക്കലാണ്, യുദ്ധ തന്ത്രമാണ്. ഒരു യുവാവും യുവതിയും തമ്മിൽ സ്നേഹിച്ചാൽ, അത് രണ്ട് മതത്തിൽ നിന്നായാൽ എന്താണ് തെറ്റ് എന്നത് ഒരു സിംപിൾ ചോദ്യമാണ്... പക്ഷെ അവർ ഏത് വിധമാണ് വിവാഹത്തിലേക്ക് വന്നതെന്നും തുടർന്ന് അവർക്ക് എന്ത് സംഭവിക്കുന്നുെവന്നതും ഒരു വലിയ ചോദ്യമായിട്ട് നിൽക്കുകയാണ്. പെൺകുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടർന്ന് ഭീകര പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. ഈ ലൗ ജിഹാദിനെയാണ് എതിർക്കുന്നത്. നമ്മുടെ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടി വരുന്നുവെന്നത് അനുദിന വാർത്തകളുടെ ഒരു കലവറയായിട്ട് മാറുകയാണ്.'
പിന്നീട് നാർക്കോട്ടിക് ജിഹാദിനെ കുറിച്ചും ബിഷപ്പ് വിശദീകരിക്കുന്നു. 'നാർകോട്ടിക്ക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദാണ്. അമുസ്ലിംകളായവരെ -പ്രത്യേകിച്ച് യുവജനങ്ങളെ- മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ച് കളയുന്ന രീതിയെയാണ് നാർകോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദ് എന്ന് സാധാരണ നമ്മൾ പറയുന്നത്. വർധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീവ്രനിലപാടുകൾ പുലർത്തുന്ന ജിഹാദികൾ നടത്തുന്ന ഐസ്ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ മുതലായവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാകുന്നുമുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളും അവയിൽനിന്ന് പിടിക്കപ്പെടുന്നവരുടെ വിവരണങ്ങളും ഈ വസ്തുത വീണ്ടും നമ്മുടെ മുന്നിൽ എത്തിക്കുന്നത്.
മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസംഗം: പൂർണരൂപം
കേരളത്തിലെ നമ്മുടെ യുവജനങ്ങൾക്കിടയിൽ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും കൂടി വരികയാണ്. അവയിലേറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടുകാര്യങ്ങളാണ് ലൗ ജിഹാദും നാർകോട്ടിക് ജിഹാദും. അറബി ഭാഷയിലെ ജുഹദ് എന്ന മൂലധാതുവിൽ നിന്നാണ് ജിഹാദ് എന്ന വാക്കിന്റെ ഉദ്ഭവം. പരിശ്രമിക്കുക, കഷ്ടപ്പെടുക തുടങ്ങിയ അർഥങ്ങളാണ് ആ വാക്കിനുള്ളത്. ജിഹാദിനാകട്ടെ കഠിനമായി പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അർഥങ്ങളും. കൃത്യമായി പറഞ്ഞാൽ, ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്രപരിശ്രമത്തെയാണ് ജിഹാദ് എന്ന് പറയുന്നത്.
എട്ട് നോമ്പിന്റെ ചരിത്രം തന്നെ പെൺമക്കളുടെ ചാരിത്ര്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ മാതാപിതാക്കൾ ഏറ്റെടുത്ത ത്യാഗത്തിന്റെ ഒരു വലിയ പാരമ്പര്യമാണല്ലോ. മേൽ പരാമർശിച്ച യാഥാർഥ്യങ്ങളെ കുറിച്ച് ഏതാനും ചില കാര്യങ്ങൾ നിങ്ങളുമായിട്ട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. കേരളത്തിന്റെ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഒരിക്കൽ പറഞ്ഞു- കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്റർ ആകുന്നുവെന്നും തീവ്രവാദികളുടെ സ്ലീപ്പിങ്ങ് സെല്ലുകൾ ഇവിടെയുണ്ടെന്നും. ലോകത്തിൽ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകൾ ഉയർത്തുന്നത്. നമുക്ക് അത് അറിവുള്ളതാണ്. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെമ്പാടുമുണ്ട്. ഈ കൊച്ചുകേരളത്തിലുമുണ്ട്. അതിന്റെ കാര്യമാണല്ലോ ഞാൻ മുകളിൽ പറഞ്ഞത്.
നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കുക എന്നത് എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ജിഹാദികൾ, ആരും എളുപ്പത്തിൽ തിരിച്ചറിയാത്ത മറ്റ് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടിൽ മുസ്ലിംകൾ അല്ലാത്തവർ നശിപ്പിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിംകളുടെ നാശവുമാവുമ്പോൾ അതിന് സ്വീകരിക്കുന്ന മാർഗങ്ങൾക്ക് പല രൂപങ്ങളുമുണ്ടാകുന്നുണ്ട്. അത്തരം രണ്ട് മാർഗങ്ങളാണ് ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും.
ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക, വിശ്വാസ ത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടമുണ്ടാക്കുക മുതലായ ലക്ഷ്യങ്ങൾ നേടാനാണ് മറ്റ് മതത്തിൽ പെട്ട പെൺകുട്ടികളെ പ്രണയിച്ചോ മറ്റ് മാർഗങ്ങളിലൂടെയോ വശത്താക്കുന്നത്. മാതാപിതാക്കളുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ അറിവോ, സമ്മതമോ ഇല്ലാതെ 18 വയസ് പൂർത്തിയാകുമ്പോൾ തന്നെ നടത്തപ്പെടുന്ന പ്രണയവിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ടുപോകലും വിവാഹം കഴിച്ച് കുറേ കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും കൂടുതലായി അടുത്ത നാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽപെട്ട ഫാത്തിമ ഹിന്ദു വിശ്വാസിയായ നിമിഷ ആയിരുന്നു. ആയിഷ ക്രിസ്ത്യാനിയായ സോണി സെബാസ്റ്റ്യൻ ആയിരുന്നു. തുടങ്ങിയവർ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യൻ മതവിശ്വാസികളായിരുന്ന ഇവർ എങ്ങനെ തീവ്രവാദ ക്യാമ്പുകളിൽ എത്തിയെന്ന് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്.
എങ്ങനെയാണ് ഒരു പെൺകുട്ടിയെ വശത്താക്കാൻ സ്വാധിക്കുന്നതെന്ന് വിദഗ്ധ പരിശീലനം നേടിയവരെയാണ് ജിഹാദികൾ എന്ന് പറയുന്നത്.
മാതാപിതാക്കളെയും കുടുംബത്തെയും മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാൻ തക്കവിധം മസ്തിഷ്കപ്രക്ഷാളനം നടത്തപ്പെട്ട പെൺകുട്ടികളുടെ പെരുമാറ്റത്തിൽ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ നിലവിളികൾ കോടതി പരിസരങ്ങളിൽ അനേക തവണ നിങ്ങൾ കണ്ട് ബോധ്യപ്പെട്ടവരായിരിക്കുമല്ലോ. തുടക്കത്തിൽ കുടുംബംഗങ്ങൾ ഒന്നുമറിയുന്നില്ല. അറിയുമ്പോഴേക്കും എല്ലാം കൈവിട്ട് പോയിരിക്കും. ആരെയും അറിയിക്കാതെ നോക്കാൻ അറിയാവുന്നവരുടെ നിയന്ത്രണത്തിൽ ആയിപ്പോയവരാണ് അവർ.
ജിഹാദികളുടെ ഇരയായി കണക്കാക്കുന്നവരുടെയും -കാണാതായവർ- ജീവനൊടുക്കുന്നവരുടെയും, പർദകളിലേക്ക് മാറ്റിയ ശേഷം എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നവരുടെയും മാതാപിതാക്കളുടെ തോരാത്ത കണ്ണീർ കേരളത്തിൽ പലകുടുംബത്തിലും ഇറ്റിറ്റ് വീഴുന്നുണ്ട്. ഇളം പ്രായത്തിൽതന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, കച്ചവടസ്ഥാപനങ്ങൾ, ട്രെയിനിങ് സെന്ററുകൾ എന്നുവേണ്ട ഒരു വിധം ആളുകൾ കൂടുന്നയിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികൾ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മൾ തിരിച്ചറിയേണ്ട സമയം കടന്നുപോയി എന്ന് ഞാൻ വിചാരിക്കുകയാണ്.
കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവർ വെറുെത കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർക്ക് അവരുടെതായ നിക്ഷിപ്തതാൽപര്യങ്ങൾ ഉണ്ടാകാം. ഒരു കാര്യം പകൽ പോലെ വ്യക്തമാണ്. നമ്മുടെ പെൺകുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയവിവാഹങ്ങളല്ല. മറിച്ച് നശിപ്പിക്കലാണ്, യുദ്ധ തന്ത്രമാണ്. ഒരു യുവാവും യുവതിയും തമ്മിൽ സ്നേഹിച്ചാൽ, അത് രണ്ട് മതത്തിൽ നിന്നായാൽ എന്താണ് തെറ്റ് എന്നത് ഒരു സിംപിൾ ചോദ്യമാണ്... പക്ഷെ അവർ ഏത് വിധമാണ് വിവാഹത്തിലേക്ക് വന്നതെന്നും തുടർന്ന് അവർക്ക് എന്ത് സംഭവിക്കുന്നുെവന്നതും ഒരു വലിയ ചോദ്യമായിട്ട് നിൽക്കുകയാണ്. പെൺകുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടർന്ന് ഭീകര പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. ഈ ലൗ ജിഹാദിനെയാണ് എതിർക്കുന്നത്. നമ്മുടെ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടി വരുന്നുവെന്നത് അനുദിന വാർത്തകളുടെ ഒരു കലവറയായിട്ട് മാറുകയാണ്.
രണ്ടാമത്, നാർകോട്ടിക്ക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദാണ്. അമുസ്ലിംകളായവരെ -പ്രത്യേകിച്ച് യുവജനങ്ങളെ- മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ച് കളയുന്ന രീതിയെയാണ് നാർകോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദ് എന്ന് സാധാരണ നമ്മൾ പറയുന്നത്. വർധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീവ്രനിലപാടുകൾ പുലർത്തുന്ന ജിഹാദികൾ നടത്തുന്ന ഐസ്ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ മുതലായവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാകുന്നുമുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളും അവയിൽനിന്ന് പിടിക്കപ്പെടുന്നവരുടെ വിവരണങ്ങളും ഈ വസ്തുത വീണ്ടും നമ്മുടെ മുന്നിൽ എത്തിക്കുന്നു.
മയക്കുമരുന്നിനടിമയായി രോഗികളായി ജീവിതവും പഠനവും ഉപേക്ഷിച്ച് ജീവിതം തകർക്കുന്നവരുടെ എത്രയോ ഉദാഹരണമാണ് അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹം- പ്രത്യേകിച്ച് യുവജനങ്ങൾ- നേരിടുന്ന ഏതാനും കാര്യങ്ങൾ മാത്രമാണ് ഇവിടെ പരാമർശിച്ചത്. ഈ ലിസ്റ്റ് ഇവിടം കൊണ്ട് തീരുന്നതല്ല. കലാ, സാംസ്കാരിക രംഗങ്ങളിലെ അന്യമത വിദ്വഷങ്ങൾ, മറ്റ് മതങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ, പ്രത്യേക ഭക്ഷണം, ഹലാൽ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങൾ, മാർക്കറ്റ് വിലയെക്കാൾ പതിന്മടങ്ങ് വില നൽകിക്കൊണ്ടുള്ള വൻകിട ഭൂമിയിടപാടുകൾ, സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ, ആയുധകടകൾ ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.
എതിർപ്പുമായി സമസ്ത
കത്തോലിക്കാ യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു.
തെളിവ് പുറത്തു വിടാൻ പാലാ ബിഷപ്പിന് സാധിക്കുന്നില്ലെങ്കിൽ നാർക്കോട്ടിക്സ് അടിച്ചതെവിടെ നിന്നാണെന്ന് അദ്ദേഹം തുറന്നു പറയണമെന്നും സാത്താർ പന്തല്ലൂർ പറഞ്ഞു. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.