പാലാ: പാലാ രൂപതയിൽ പ്രവാസി കാര്യാലയം തുറന്നു. വിവിധ രാജ്യങ്ങളിലും വിഭിന്ന രൂപതകളിലുമായി ചിതറികിടക്കുന്ന സമുദായാംഗങ്ങളായ പ്രവാസികളുടെ വിവരശേഖരണവും വിഭവശേഷി വിനിയോഗവും പ്രവാസികാര്യാലയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. നാനാതുറകളിൽ പ്രഗൽഭരായ പ്രവാസികളെ കണ്ടെത്തി ആദരിക്കുന്നതിനും പ്രവാസിസമൂഹത്തെ സാധ്യതകൾ ഭാവി തലമുറയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും പ്രവാസികാര്യാലയം നേതൃത്വം കൊടുക്കും.

ഇതിനായി രാമപുരം മാർ അഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരിയെ പ്രവാസി കാര്യാലയത്തിന്റെ പ്രഥമ ഡയറക്ടറായും നിയമിച്ചു.

ഷാലോം പാസ്റ്റർസെന്ററിൽ നടന്ന സമ്മേളനത്തിൽ മാർ കല്ലറങ്ങാട്ട് പ്രവാസി കാര്യാലയം ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ വേത്താനം, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ.സക്കറിയ വേങ്ങത്താനം, ഫാ.ജോയൽ പണ്ടാരപ്പറന്പിൽ, ഫാ.കുര്യക്കോസ് കാപ്പിലപ്പറന്പിൽ, ഫാ. ജോസഫ് മുകളേപ്പറന്പിൽ, ഫാ.ജോസഫ് കിഴക്കേക്കുറ്റ്, ഡാന്റീസ് കൂനാനിക്കൽ, ആകാശ് തെങ്ങുംപള്ളിൽ, ജോമോൻ സേവ്യർ എന്നിവർ സംസാരിച്ചു