- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂസിക് ക്ലാസിൽ കാത്തിരുന്നിട്ടും കൂട്ടി കൊണ്ടുപോകാൻ അമ്മ എത്തിയില്ല; പിന്നാലെ കുഞ്ഞുങ്ങൾ അറിഞ്ഞത് അമ്മയുടെ അപകട വാർത്ത; പ്രാർത്ഥനകൾ വിഫലമായതോടെ കാനഡയിലെ നഴ്സ് ശിൽപ്പയുടെ മടക്കം; ഡോക്ടർ അനിൽ ചാക്കോയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

കോട്ടയം: കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി നഴ്‌സിന്റെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കോട്ടയം പാലാ കരൂർ നിവാസികൾ. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയവെ ശനിയാഴ്ച മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്‌സായിരുന്നു ശിൽ.
സംഗീതം പഠിക്കാൻ പോയ മകനെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും അതിലൊന്ന് റോഡരികിൽ നിൽക്കുകയായിരുന്ന ശിൽപയെ ഇടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ബുധനാഴ്‌ച്ച കാനഡയിലെ വാൻകൂവർ പട്ടണത്തിലെ സൗത്ത് സെറിയിൽ വച്ച് മക്കളെ മ്യൂസിക് ക്ലാസ്സിൽ നിന്ന് വിളിക്കാൻ പോകുന്ന വഴിയിലാണ് വാഹനമിടിച്ച് ശിൽപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു ശിൽപ്പ. പ്രാർത്ഥനയോടെ കാത്തിരുന്ന ഭർത്താവിനെയും പിഞ്ചുമക്കളെയും തനിച്ചാക്കി, ഉറ്റവരുടെ നിറമിഴികളെ നിരാശയിലാക്കിയാണ് ശിൽപയുടെ വിയോഗം.
മ്യൂസിക്ക് ക്ലാസിൽ കാത്തിരുന്ന മകനെ ഒപ്പം കൂട്ടാനായുള്ള യാത്രക്കിടെയാണ് ശിൽപയെ വാഹനം ഇടിച്ചത്. അമ്മയുടെ അപകട വാർത്ത അറിഞ്ഞ ആ കുരുന്നുകളും അവരെ നെഞ്ചോട് ചേർത്തുപിടിച്ച് അച്ഛൻ അനിൽ ചാക്കോയും പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും വിയോഗവാർത്തയാണ് അവരെ തേടിയെത്തിയത്. കുഞ്ഞുപ്രായത്തിലെ പെറ്റമ്മയെ നഷ്ടമായ ആ കുരുന്നുകളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും
ഭർത്താവും മക്കളുമൊത്ത് കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ എന്ന സ്ഥലത്ത് സ്ഥിരതാമസമായിരുന്നു. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്. പാലാ ബ്ലൂമൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനിൽ. മക്കൾ: നോഹ, നീവ്. സംസ്‌കാരം പിന്നീട്.


