ഡാർട്ട്ഫോർഡ്:  നവംബർ 28 ന് കെന്റിലെ ഡാർട്ട്ഫോർഡിൽ വച്ചു നടക്കുന്ന ഈ വർഷത്തെ പാലാ സംഗമം വിജയകരമാക്കാൻ 10 പേരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ഈ വർഷത്തെ യുകെയിലെ അവസാനത്തെ സംഗമം, ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സംഗമം എന്നീ സവിശേഷതകൾ ഈ വർഷത്തെ പാലാ സംഗമത്തിനുണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. യുകെയിലെ അനുഗ്രഹീത കലാകാരൻ റെക്സിന്റെ ഗാനമേള സൗത്ത് എൽഡിലെ ‘റെഡ് ചില്ലീസ്' ഒരുക്കുന്ന നാടൻ ഭക്ഷണം എന്നിവ സംഗമത്തിന്റെ മാറ്റു കൂട്ടും. കാർ പാർക്കിങ് തികച്ചും സൗജന്യമായിരിക്കും. കൃത്യം 11 മണിക്കു തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

പാലാ സംഗമം 2015 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും

സജി അഗസ്റ്റിൻ : സാബു എൻഫീൽഡ് : ജോയി കേംബ്രിഡ്ജ് : ടോമി ഡാർട്ട്ഫോർഡ് : ലീലാമ്മ ജോൺ : ജോബി കേംബ്രിഡ്ജ് : ബോബി നോർവിച്ച് : ബിനോയ് ബാസിൽടൺ : ബെന്നി കേംബ്രിഡ്ജ് : സജി ഗോറിങ്, സസെക്സ് : സണ്ണി ടോൺ ബ്രിഡ്ജ് :